Join Whatsapp Group. Join now!

ഗഡിനാഡ് പ്രതിഭകള്‍ ഉപാസന പഞ്ചരികെ, ചേതന്‍ യാദവ് നെട്ടണിഗെ എന്നിവര്‍ക്ക് രാജ്യോത്സവ സാധക പുരസ്‌കാരം

കര്‍ണാടക രാജ്യോത്സവ ശുഭ സന്ദര്‍ഭത്തില്‍ ദക്ഷിണ കന്നഡ ജില്ലാ സാഹിത്യ പരിഷത് നല്‍കുന്ന ദക്ഷിണ കന്നഡ ജില്ലാ രാജ്യോത്സവ സാധക പുരസ്‌കാരത്തിന് കാസര്‍കോട്ടെ News, Kerala, Religion, Award, Kannada
ബദിയടുക്ക: (my.kasargodvartha.com 31.10.2017) കര്‍ണാടക രാജ്യോത്സവ ശുഭ സന്ദര്‍ഭത്തില്‍ ദക്ഷിണ കന്നഡ ജില്ലാ സാഹിത്യ പരിഷത് നല്‍കുന്ന ദക്ഷിണ കന്നഡ ജില്ലാ രാജ്യോത്സവ സാധക പുരസ്‌കാരത്തിന് കാസര്‍കോട്ടെ ബാലപ്രതിഭകളായ ഉപാസന പഞ്ചരികെ, ചേതന്‍ യാദവ് നെട്ടണിഗെ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. അരവിന്ദ് - ചന്ദ്രികാ ദമ്പതികളുടെ മകള്‍ ഉപാസന ചെറുപ്രായത്തില്‍ തന്നെ യക്ഷഗാനത്തില്‍ പ്രാവീണ്യം നേടി ബാല കലാകാരിയായി തീര്‍ന്ന് ഇപ്പോള്‍തന്നെ ഏകദേശം 100ലധികം വേദികളില്‍ പ്രദര്‍ശനം നടത്തി ജനമനസ്സുകളില്‍ ഇടം നേടിയ ബാലപ്രതിഭ.


ബയലാട്ടങ്ങളല്ലാതെ മേളകളുടെ ആട്ടങ്ങളിലും ഗജ്ജ കെട്ടി കഴിവുതെളിയിച്ച് ബാല കലാകാരിയായി പ്രതീക്ഷ വളര്‍ത്തിയിരിക്കുന്നു. അപ്പയ്യ യാദവ്- ഇന്ദിരാ നെട്ടണിഗെ ദമ്പതികളുടെ മകനായ ചേതന്‍ ഗുരുകുല വിദ്യാഭ്യാസം അഭ്യസിച്ച്, ഭഗവത്ഗീത, വേദം, പൂജാ നിയമങ്ങള്‍ എന്നിവ കരസ്ഥമാക്കി. സമ്പൂര്‍ണ ഭാരതീയ പാരമ്പര്യ വിദ്യാഭ്യാസം അഭ്യസിച്ച് യോഗ, ബൗദ്ധിക് എന്നിവ മുഖാന്തിരം പൊതുപ്രവര്‍ത്തനങ്ങളും ആരംഭിച്ചിരിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Religion, Award, Kannada.

Post a Comment