Join Whatsapp Group. Join now!

മൊഗ്രാല്‍ ഗവ: സ്‌കൂളില്‍ ഹൈടെക് ക്ലാസ് റൂം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ. ജി. സി ബഷീര്‍ ഉദ്ഘാടനം ചെയ്തു

പുതിയ തലമുറയുടെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി Kerala, News, A.G.C Basheer, School.
മൊഗ്രാല്‍: (my.kasargodvartha.com 06.10.2017) പുതിയ തലമുറയുടെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി നാട്ടുകാര്‍ സംഭാവന നല്‍കി സ്‌കൂള്‍ ക്ലാസ്മുറികള്‍ ഹൈട്ടെക് വല്‍ക്കരിച്ച് സ്വീകരിച്ച സമീപനം മാതൃകാപരമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ. ജി. സി ബഷീര്‍ പറഞ്ഞു. മൊഗ്രാല്‍ ഗവ: സ്‌കൂളില്‍ നാട്ടുകാരില്‍ നിന്നും സംഭാവനകള്‍ സ്വീകരിച്ച് ഹൈട്ടെക്കിനായി സജ്ജീകരിച്ച പത്തൊന്‍പത് ക്ലാസ്മുറികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തില്‍ നിന്ന് ഇത്തരം ഉദാത്തമായ നന്മകള്‍ ഉണ്ടാവുമ്പോഴും പുതുതലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്കു മുമ്പിലുള്ള വിവിധ പ്രലോഭനങ്ങള്‍ നമ്മെ അലട്ടേണ്ടതുണ്ട്. തെറ്റായ വഴിയിലേക്ക് വിദ്യാര്‍ത്ഥികളെ നയിക്കുന്ന തരത്തിലുള്ള പ്രലോഭനങ്ങളെ അതിജീവിക്കാന്‍ ഈ നന്മ കുട്ടികള്‍ക്ക് പാഠവും പ്രചോദനവുമാവട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Kerala, News, A.G.C Basheer, School, High tech class room inaugurated.


ഹൈട്ടെക് ക്ലാസ്മുറികള്‍ക്കായി സംഭാവന നല്‍കിയവര്‍ക്കുള്ള ഉപഹാരസമര്‍പ്പണം ചടങ്ങില്‍ വെച്ച് നടന്നു. പി.ടി.എ പ്രസിഡണ്ട്് സിദ്ദിഖ് റഹ് മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ബിജു.കെ, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പാള്‍ ഷൈന്‍. ടി, വാര്‍ഡ് മെമ്പര്‍ ഖൈറുന്നിസ അബ്ദുല്‍ ഖാദര്‍, എസ്. എം. സി ചെയര്‍മാന്‍ അഷ്റഫ് പെര്‍വാഡ്, എം, പി.ടി.എ പ്രസിഡണ്ട് താഹിറ കെ.എ, റിട്ട.ഹെഡ്മാസ്റ്റര്‍ അബ്ദുര്‍ റഹ് മാന്‍ എസ്, ജനപ്രതിനിധികളായ സി.എം അബ്ദുള്ള കുഞ്ഞി, ടി.എം ഷുഹൈബ്, കെ.സി. സലീം, അബ്ദുള്ള കുഞ്ഞി മൊഗ്രാല്‍, സൈനുല്‍ ആരിഫ് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വി.വി ഭാര്‍ഗവന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബാബുരാജ്. എ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, A.G.C Basheer, School, High tech class room inaugurated.

Post a Comment