Join Whatsapp Group. Join now!

ഹൃദ്രോഗ പ്രഥമ ശുശ്രൂഷാ പരിശീലന ക്ലാസും ഹൃദ്രോഗ നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു

ലോക ഹൃദയദിനത്തിന്റെ ഭാഗമായി ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബും സൗത്ത് ചിത്താരി ഒരുമ ചാരിറ്റബിള്‍ ഫൗണ്ടേഷനും സംയുക്തമായി മംഗളൂരു ഇന്ത്യാന മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശു Kerala, News, Heart Disease, Treatment Class, Treatment Champ, Programme, Held.
കാഞ്ഞങ്ങാട്: (my.kasargodvartha.com 01.10.2017) ലോക ഹൃദയദിനത്തിന്റെ ഭാഗമായി ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബും സൗത്ത് ചിത്താരി ഒരുമ ചാരിറ്റബിള്‍ ഫൗണ്ടേഷനും സംയുക്തമായി മംഗളൂരു ഇന്ത്യാന മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ സഹകരണത്തോടെ പ്രഥമ ശുശ്രൂഷാ പരിശീലന ക്ലാസും ഹൃദ്രോഗ നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു. സൗത്ത് ചിത്താരി ഹയാത്തുല്‍ ഇസ്ലാം മദ്രസാ ഹാളില്‍ നടന്ന പരിപാടി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. കൃഷ്ണ കുമാരി ഉദ്ഘാടനം ചെയ്തു.


എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മുഖ്യാതിഥിയായിരുന്നു. ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് എം ബി ഹനീഫ് അധ്യക്ഷത വഹിച്ചു. ഡോ. യൂസഫ് കുമ്പള, കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി, അബ്ദുല്‍ ജലീല്‍ ഫൈസി, ഒരുമ ഫൗണ്ടേഷന്‍ പ്രസിഡന്റ് സി എം കുഞ്ഞബ്ദുല്ല, എന്‍ ആര്‍ പ്രശാന്ത്, പി വി രാജേഷ്, ഖാലിദ് സി പാലക്കി, ഡോ. സല്‍ഫി, അഷറഫ് കൊളവയല്‍, കെ ഇ എ ബക്കര്‍, ഹസന്‍ പരയങ്ങാനം എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം ഡയറക്ടര്‍ ബഷീര്‍ കുശാല്‍ സ്വാഗതവും ഒരുമ ഫൗണ്ടേഷന്‍ സെക്രട്ടറി ഹാറൂണ്‍ ചിത്താരി നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Heart Disease, Treatment Class, Treatment Champ, Programme, Held.

Post a Comment