Join Whatsapp Group. Join now!

'റഫിയുടെ ജീവിതം പുതുതലമുറയ്ക്ക് മികച്ച മാതൃക'

ഗാനസാമ്രാട്ടായിരുന്നു മുഹമ്മദ് റഫിയുടെ ജീവിതം പുതുതലമുറയ്ക്ക് മികച്ച മാതൃകയാണെന്ന് Kerala, News, Kasaragod, Thalangara, General body meeting, General body meeting conducted in Thalangara Rafi Mahal.
തളങ്കര: (my.kasargodvartha.com 04.10.2017) ഗാനസാമ്രാട്ടായിരുന്നു മുഹമ്മദ് റഫിയുടെ ജീവിതം പുതുതലമുറയ്ക്ക് മികച്ച മാതൃകയാണെന്ന് തളങ്കര റഫി മഹലില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം അഭിപ്രായപ്പെട്ടു. പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിയപ്പോഴും അദ്ദേഹം എളിമയാര്‍ന്ന ജീവിതമായിരുന്നു കാഴ്ചവെച്ചത്. അദ്ദേഹം പാടിയ ഓരോ ഗാനവും പുതിയ തലമുറ പുതിയ ഗാനം പോലെയാണ് പാടുന്നത്. ജീവിതത്തില്‍ നിന്ന് കടന്ന് പോയെങ്കിലും റഫി സാഹിബ് ഓരോ ഗാനത്തിലും പുനര്‍ജനിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു.

പ്രസിഡണ്ട് പി.എസ്.ഹമീദ് അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ. ഷാഫി ഉദ്ഘാടനം ചെയ്തു. ഷാഫി തെരുവത്ത്, എ.എസ്. മുഹമ്മദ് കുഞ്ഞി, റഹ് മത്ത് മുഹമ്മദ്, എരിയാല്‍ ഷരീഫ്, ബി.എസ്. മഹ് മൂദ്, ഉസ്മാന്‍ കടവത്ത്, മാഹിന്‍ ലോഫ്, ടി.എം. അബ്ദുര്‍ റഹ് മാന്‍, ഷരീഫ് സാഹിബ് സംസാരിച്ചു.

Kerala, News, Kasaragod, Thalangara, General body meeting, General body meeting conducted in Thalangara Rafi Mahal.

ജനറല്‍ സെക്രട്ടറി പി.കെ. സത്താര്‍ സ്വാഗതവും അബ്ദുര്‍ റഹ് മാന്‍ ബാങ്കോട് നന്ദിയും പറഞ്ഞു. എരിയാല്‍ ഷരീഫ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികളായി പി.എസ്.ഹമീദ് (പ്രസിഡന്റ്), ബി.എസ്. മഹ് മൂദ്, ഷരീഫ് സാഹിബ്, (വൈസ് പ്രസിഡണ്ടുമാര്‍), പി.കെ. സത്താര്‍ (ജനറല്‍ സെക്രട്ടറി), അബ്ദുര്‍ റഹ് മാന്‍ ബാങ്കോട്, ടി.എം. അബ്ദുര്‍ റഹ് മാന്‍ (ജോ. സെക്രട്ടറിമാര്‍), മാഹിന്‍ ലോഫ് (ട്രഷറര്‍), റഹ് മത്ത് മുഹമ്മദ് (ഗള്‍ഫ് കോഡിനേറ്റര്‍), ഉസ്മാന്‍ കടവത്ത് (കോഡിനേറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു. ആറംഗ എക്‌സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, Thalangara, General body meeting, General body meeting conducted in Thalangara Rafi Mahal.

Post a Comment