Join Whatsapp Group. Join now!

പ്രോട്ടോലിത്ത് 2017ല്‍ കേരള കേന്ദ്ര സര്‍വകലാശാല ജിയോളജി വിഭാഗം റണ്ണര്‍അപ്പ്

ഐഐടി ബോംബൈ നടത്തിയ ദേശീയതല മത്സരമായ പ്രോട്ടോലിത്ത് 2017ല്‍ കേരള കേന്ദ്ര സര്‍വകലാശാല News, Kerala, Seminar, Competition, Quiz, Debate,
കാസര്‍കോട്: (my.kasargodvartha.com 12.10.2017) ഐഐടി ബോംബൈ നടത്തിയ ദേശീയതല മത്സരമായ പ്രോട്ടോലിത്ത് 2017ല്‍ കേരള കേന്ദ്ര സര്‍വകലാശാല ജിയോളജി വിഭാഗം വിദ്യാര്‍ത്ഥികള്‍ റണ്ണര്‍അപ്പ് ആയി. ഐഐടി ബോംബൈ നടത്തുന്ന ദേശീയതല ടെക്‌നിക്കല്‍ സിംപോസിയമാണ് പ്രോട്ടോലിത്ത് 2017. പ്രോട്ടോലിത്തില്‍ ടെക്‌നിക്കല്‍ സിംപോസിയം, സെമിനാറുകള്‍, ശില്പശാലകള്‍, പോസ്റ്റര്‍ പ്രെസെന്റേഷനുകള്‍ കേസ് സ്റ്റഡീസ്, സംവാദം, നാവിഗേഷന്‍, ജിയോ മോഡലിങ്, ക്വിസ് മുതലായ മത്സരങ്ങളാണ് സംഘടിപ്പിക്കെപ്പടുന്നത്.

മത്സരങ്ങളില്‍ രാജ്യത്തെ വിവിധ ഐഐടികളും കേന്ദ്ര സര്‍വകലാശാലകളും സ്റ്റേറ്റ് സര്‍വകലാശാലകളും പങ്കെടുത്തു. പ്രോട്ടോലിത്തില്‍ വിജയികളായത് ഡല്‍ഹി സര്‍വകലാശാലയും ഒന്നാം റണ്ണര്‍ അപ്പ് കേരള കേന്ദ്ര സര്‍വകലാശാലയും രാം റണ്ണര്‍ അപ്പ് ഐഐടി ബോംബെയും കാര്യസ്ഥമാക്കി.

 News, Kerala, Seminar, Competition, Quiz, Debate, Department of Geology; First runner up prize in Protolith 2017.

കേരള കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ക്വിസ് മത്സരം, ഫോട്ടോഗ്രാഫി മത്സരം, പോസ്റ്റര്‍ മത്സരം, ഡിബേറ്റ്, ഗെറ്റ് ദ മിനറല്‍ മത്സരം മുതലായവയില്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കി. പ്രോട്ടോലിത്ത് 2017ല്‍ പങ്കെടുത്ത മറ്റു സ്ഥാപനങ്ങളെ അപേക്ഷിച്ച് ഏറ്റവും പ്രായം കുറഞ്ഞ ഡിപ്പാര്‍ട്ട്‌മെന്റായ കേരള കേന്ദ്ര സര്‍വകലാശാല ജിയോളജി വിഭാഗത്തിന് അവാര്‍ഡ്ദാന ചടങ്ങില്‍ വച്ച് പ്രോട്ടോലിത്ത് 2017ന്റെ ഓര്‍ഗനൈസിംഗ് കമ്മിറ്റി പ്രത്യേക അഭിനന്ദനം അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Seminar, Competition, Quiz, Debate, Department of Geology; First runner up prize in Protolith 2017.

Post a Comment