Join Whatsapp Group. Join now!

എം എസ് എം ഡ്രസ്സ് ബാങ്ക് പദ്ധതിയിലേക്ക് ശേഖരിച്ച വസ്ത്രങ്ങള്‍ കൈമാറി

ഷെല്‍ട്ടര്‍ ഇന്ത്യ ചാരിറ്റബിള്‍ ട്രസ്റ്റും എം എസ് എം കാസര്‍കോട് ജില്ലാ കമ്മിറ്റിയും നടത്തി വരുന്ന എം എസ് എം News, Kerala, Dress Bank, Club, Inauguration.
ഉദുമ : (my.kasargodvartha.com 09.10.2017) ഷെല്‍ട്ടര്‍ ഇന്ത്യ ചാരിറ്റബിള്‍ ട്രസ്റ്റും എം എസ് എം കാസര്‍കോട് ജില്ലാ കമ്മിറ്റിയും നടത്തി വരുന്ന എം എസ് എം ഡ്രസ്സ് ബാങ്ക് പദ്ധതിയിലേക്ക് ഉദുമ പടിഞ്ഞാര്‍ റീമര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് സ്വരൂപിച്ച വസ്ത്രങ്ങള്‍ കൈമാറി.

വിവിധ വീടുകളില്‍ നിന്നായി ക്ലബ് പ്രവര്‍ത്തകര്‍ ശേഖരിച്ച വസ്ത്രങ്ങള്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാനവാസ് പാദൂര്‍ എം എസ് എം കാസര്‍കോട് ജില്ലാ വെല്‍ഫെയര്‍ വിങ് കണ്‍വീനര്‍ ഫാരിസ് കാഞ്ഞങ്ങാടിന് നല്‍കി ഉദ്ഘാടനം ചെയ്തു. സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ള ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റു ക്ലബ്ബുകള്‍ മാതൃകയാകണം എന്ന് അദ്ദേഹം അഭിപ്രായപെട്ടു. കഴിഞ്ഞ രണ്ട് വര്‍ഷമായി എം എസ് എം വസ്ത്രങ്ങള്‍ ശേഖരിച്ച് കേരളത്തിനകത്തും പുറത്തുമായി അര്‍ഹരായ ആളുകള്‍ക്ക് എത്തിച്ചു നല്‍കുന്ന പദ്ധതിയാണ് എം എസ് എം ഡ്രസ്സ് ബാങ്ക്.

News, Kerala, Dress Bank, Club, Inauguration,

യുസഫ് മീത്തല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഉദുമ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ. വി അപ്പു ആശംസകള്‍ നേര്‍ന്നു .ക്ലബ് രക്ഷാധികാരി സാഹിദ് നിഷ പഴയകാല പ്രവര്‍ത്തകരായ സി. എം ഷാഫി ഹാജി, സലാം പി.കെ എന്നിവര്‍ സംസാരിച്ചു. എം എസ് എം ജില്ലാ സെക്രട്ടറി അനീസ്, അഫ്‌സല്‍ ചൂരി എന്നിവര്‍ സംബന്ധിച്ചു. ക്ലബ്ബ് സെക്രട്ടറി ശുഹൈബ് ടി. കെ സ്വാഗതവും ട്രഷറര്‍ ആരിഫ് പുതിയനിരം നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Dress Bank, Club, Inauguration,  Collected dresses Uduma Padinhar club handed to MSM.

Post a Comment