Join Whatsapp Group. Join now!

ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്ക് തല ചൈല്‍ഡ് ലൈന്‍ ഉപദേശക സമിതി

2017 ഏപ്രില്‍ മുതല്‍ 2017 സെപ്തംബര്‍ വരെയുള്ള ആറുമാസ കാലത്തേക്ക് ജില്ലാ ചൈല്‍ഡ് ലൈനില്‍ 175 പീഡനകേസുകളാണ് റിപോര്‍ട്ട് ചെയ്തത്. അതില്‍ 82 കേസുകള്‍ ഹൊസ്ദുര്‍ഗ് Kerala, News, Childline new committee formed.
കാഞ്ഞങ്ങാട്: (my.kasargodvartha.com 07/10/2017) 2017 ഏപ്രില്‍ മുതല്‍ 2017 സെപ്തംബര്‍ വരെയുള്ള ആറുമാസ കാലത്തേക്ക് ജില്ലാ ചൈല്‍ഡ് ലൈനില്‍ 175 പീഡനകേസുകളാണ് റിപോര്‍ട്ട് ചെയ്തത്. അതില്‍ 82 കേസുകള്‍ ഹൊസ്ദുര്‍ഗ് വെള്ളരിക്കുണ്ട് എന്നീ താലൂക്കുകളില്‍ നടന്നതാണ്. ഇതില്‍ ഹോസ്ദുര്‍ഗില്‍ 61 ഉം വെള്ളരിക്കുണ്ടില്‍ 21 ഉം കേസുകളാണ് ലഭിച്ചത്.


ലൈംഗിക പീഡനത്തിനിരയായ 15 കേസുകളാണ് ഉണ്ടായത്. കേവലം രണ്ടരവയസ്സുമുതല്‍ 18 വയസുവരെയുള്ള കുട്ടികളാണ് ലൈംഗിക അക്രമങ്ങള്‍ക്ക് വിധേയരായത്. രണ്ടുതാലൂക്കുകളിലെ ചുമതലയുള്ള വകുപ്പുദ്യോഗസ്ഥരുടെയും, ജനപ്രതിനിധികളുടെയും യോഗം ശിശുസൗഹൃദ താലൂക്കുകളാക്കി മാറ്റാനുള്ള തീവ്രശ്രമം നടത്തുന്നതിന് ആര്‍ ഡി ഒ, ഡോ. പി കെ ജയശ്രീയുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ടവരെ ഉള്‍പെടുത്തി കമ്മിറ്റി രൂപീകരിച്ചു.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഈ രംഗത്ത് ചെയ്യുന്ന സേവനങ്ങളെ യോഗം അഭിനന്ദിച്ചു. അവര്‍ക്ക് വേണ്ടുന്ന എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു. ബാലവേല, ബാലയാചന, ശൈശവ വിവാഹം, ബാലപീഡനം തുടങ്ങിയവ പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്ത് ശിശുസൗഹൃദ താലൂക്കുകളാക്കി മാറ്റണമെന്നും, ഡ്രോപ് ഔട്ട് ഇല്ലാതാക്കണമെന്നും, യോഗം തീരുമാനിച്ചു. ചടങ്ങില്‍ ഡോ. പി കെ ജയശ്രീ അധ്യക്ഷത വഹിച്ചു. ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ പദ്ധതി വിശദീകരണം നടത്തി.

ബസ് സ്റ്റാന്‍ഡില്‍ കുട്ടികളോട് കാണിക്കുന്ന അവഗണന ഇല്ലാതാക്കണം. പ്രശ്‌നവുമായി വരുന്ന കുട്ടികളെ താമസിപ്പിക്കാന്‍ ഷെല്‍ട്ടല്‍ ഹോമുകളുണ്ടാവണം, വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോകുന്ന സമീപനം മാറ്റണം, കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പുതിയ സംവിധാനങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തണം എന്നീ നിര്‍ദേശങ്ങള്‍ അംഗങ്ങള്‍ മുന്നോട്ടുവെച്ചു. ആര്‍ ഡി ഒ ചെയര്‍മാനായും വിദ്യാഭ്യാസം, പോലീസ്, ആരോഗ്യം, ലേബര്‍, ഐ സി ഡി എസ്, വകുപ്പ് മേധാവികളെയും- ജില്ലാ- ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരെയും- എന്‍ ജി ഒ പ്രതിനിധികള്‍- മാധ്യമ പ്രതിനിധികള്‍ എന്നിവരെ ഉള്‍പെടുത്തി കമ്മറ്റി രൂപീകരിച്ചു.

അനീഷ് ജോസ് സ്വാഗതവും വികസനം അബ്ദുര്‍ റഹ് മാന്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Childline new committee formed.

Post a Comment