Join Whatsapp Group. Join now!

ചെടേക്കാലില്‍ സഹായി സാംസ്‌കാരിക വേദി രൂപവല്‍ക്കരിച്ചു

ചെടേക്കാലില്‍ സഹായി സാംസ്‌കാരിക വേദി രൂപവല്‍ക്കരിച്ചു. ചെടേക്കാലിന്റെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ ഇടപെടുക, സര്‍ക്കാര്‍ തലങ്ങളിലുള്ള ആനുകൂല്യങ്ങളും മറ്റും അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കുന്നതിന് ജനപ്രതിനിധികളുടെ കൂടെ നിന്ന് പ്രവര്‍ത്തിക്കുക, Kerala, News, Chedekal, Sahayi, Committee
ചെടേക്കാല്‍: (my.kasargodvartha.com 12/10/2017) ചെടേക്കാലില്‍ സഹായി സാംസ്‌കാരിക വേദി രൂപവല്‍ക്കരിച്ചു. ചെടേക്കാലിന്റെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ ഇടപെടുക, സര്‍ക്കാര്‍ തലങ്ങളിലുള്ള ആനുകൂല്യങ്ങളും മറ്റും അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കുന്നതിന് ജനപ്രതിനിധികളുടെ കൂടെ നിന്ന് പ്രവര്‍ത്തിക്കുക, കലാ കായിക പരിപാടികള്‍ നടത്തുക, മറ്റു സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഇടതുപക്ഷ പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്.

My Kasargodvartha


ചെടേക്കാല്‍ ഡി വൈ എഫ് ഐ ഓഫീസിന് സമീപത്തു നടന്ന യോഗത്തില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. നിസാര്‍ ചെടേക്കാല്‍ (പ്രസിഡന്റ്), അബ്ദുര്‍ റഹ് മാന്‍ ഹാജി (വൈസ് പ്രസിഡന്റ്), രഞ്ജിത്ത് പൊയ്യക്കണ്ടം (ജനറല്‍ സെക്രട്ടറി), സാദിഖ് ചര്‍ളടുക്ക (ജോയിന്റ് സെക്രട്ടറി), മുനീര്‍ ചെടേക്കാല്‍ (ട്രഷറര്‍). എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: സി എം അബ്ദുല്ല, സിറാജ് വൈ, ചന്ദ്രന്‍ പൊയ്യക്കണ്ടം, മുഹമ്മദ് എരുപ്പക്കട്ട, സി എസ് മുഹമ്മദ്, നാരായണന്‍ പൊയ്യക്കണ്ടം, ഹനീഫ് എം എ.

യോഗത്തില്‍ വിദ്യാഭ്യാസ, ആരോഗ്യ മേഖലയ്ക്ക് ആദ്യ ഘട്ടത്തില്‍ പ്രാധാന്യം നല്‍കാന്‍ തീരുമാനിച്ചു. വാര്‍ഡ് മെമ്പര്‍ മുനീര്‍ അധ്യക്ഷത വഹിച്ചു. നിസാര്‍ ചെടേക്കാല്‍ ഉദ്ഘാടനം ചെയ്തു. അബ്ദുര്‍ റഹ് മാന്‍ ഹാജി, നാരായണന്‍, സാദിഖ്, നൗഷാദ് എന്നിവര്‍ സഹായിയുടെ പ്രവര്‍ത്തനത്തെ കുറിച്ച് വിശദീകരിച്ചു. രമേശന്‍, സിറാജ്, ഹനീഫ്, വൈ അബ്ദുല്ല തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. രഞ്ജിത്ത് സ്വാഗതവും ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Chedekal, Sahayi, Committee.

Post a Comment