Join Whatsapp Group. Join now!

വായടക്കപ്പെടുന്ന വര്‍ത്തമാനകാലത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കും രക്ഷയില്ലാതാവുന്നു: കമാല്‍ വരദൂര്‍

ആവിഷ്‌ക്കാര സ്വതന്ത്രങ്ങള്‍ക്ക് നേരെ വായടക്കപ്പെടുന്ന വര്‍ത്തമാനകാലത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കുപോലും രക്ഷയില്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് കേരള പത്രപ്രവര്‍ത്തക Kasaragod, News,Chamber commerce reception for Pres club president T.A Shafi
കാസര്‍കോട്: (my.kasargodvartha.com 02.10.2017) ആവിഷ്‌ക്കാര സ്വതന്ത്രങ്ങള്‍ക്ക് നേരെ വായടക്കപ്പെടുന്ന വര്‍ത്തമാനകാലത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കുപോലും രക്ഷയില്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് കമാല്‍ വരാദൂര്‍ പറഞ്ഞു. കാസര്‍കോട് പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ടായി തെരഞ്ഞടുക്കപ്പെട്ട ടി.എ. ഷാഫിക്ക് കാസര്‍കോട് ചേമ്പര്‍ ഓഫ് കൊമേഴ്സ് ഒരുക്കിയ സ്വീകരണ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗൗരി ലങ്കേഷിന്റെ കൊലപാതകം വലിയ ആശങ്കയാണ് പകരുന്നത്. എന്തും പറയാനും തുറന്നെഴുതാനുമുള്ള എല്ലാ മാധ്യമ പ്രവര്‍ത്തകരുടേയും നേര്‍ക്കുള്ള വെടിയുണ്ടയായിരുന്നു ഗൗരി ലങ്കേഷിന്റെ ജീവനെടുത്തത്. ഇതൊരു ഗൗരീ ലങ്കേഷില്‍ ഒതുങ്ങുന്നില്ല. ഇതൊരു ഫാസിസത്തില്‍ അവസാനിക്കുന്നില്ല. വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ മുതല്‍ കഞ്ചാവ് മദ്യമാഫിയകള്‍ വരെ മാധ്യമപ്രവര്‍ത്തകരെ തെരഞ്ഞ് പിടിച്ച് അക്രമിക്കുന്ന സംഭവം ഏറിവരികയാണ്. സത്യങ്ങളെയും നിത്യസംഭവങ്ങളെയും മൂടി വെക്കപ്പെടണമെന്നും അത് ആരും അറിയരുതെന്നും ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം മാധ്യമ പ്രവര്‍ത്തകരെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അതിനെ ജാഗ്രതയോടെ നോക്കി കാണണെന്നും കമാല്‍ ഓര്‍മ്മിപ്പിച്ചു.

എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചേമ്പര്‍ പ്രസിഡണ്ട് ഹമീദ് പൈക്ക അധ്യക്ഷ വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദലി ഫത്താഹ് സ്വാഗതം പറഞ്ഞു. ടി.എ ഷാഫിക്കുള്ള ഉപഹാരം കമാല്‍വരദൂറും കമാല്‍ വരദൂറിനുള്ള ഉപഹാരം എന്‍.എ നെല്ലിക്കുന്ന് എംഎല്‍എയും സമ്മാനിച്ചു. എബി കുട്ടിയാനം പരിചയപ്പെടുത്തി. എസ്.എ.എം. ബഷീര്‍, മുബാറക് മുഹമ്മദ് ഹാജി, അസീസ് കടപ്പുറം, മുജീബ് തളങ്കര, സി.എല്‍. ഹമീദ്, ജലീല്‍ കോയ, ബഷീര്‍ വോളിബോള്‍ സംസാരിച്ചു.

ഖമറുദ്ദീന്‍ കടവത്ത് നന്ദി പറഞ്ഞു. അഡ്വ. ബി.എഫ് അബ്ദുര്‍ റഹ് മാന്‍, കാസര്‍കോട് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എല്‍.എ മഹ് മൂദ്, മഅ്‌റൂഫ് ജെസി.എ, അബ്ദുല്‍ മജീദ്, കെ.എം ഹാരിസ്, ഷരീഫ് സാഹിബ്, ആഷിഫ് സഹീര്‍, രവീന്ദ്രന്‍ പാടി, സിദ്ദീഖ് സന്തോഷ് നഗര്‍, അബ്ദുല്‍ നാസര്‍ ചെമ്മനാട്, സീനിയര്‍ സിറ്റിസന്‍ ഫോറം പ്രസിഡണ്ട് പോള്‍ എന്നിവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News,Chamber commerce reception for Pres club president T.A Shafi

Post a Comment