Join Whatsapp Group. Join now!

ആര്‍ക്കൊക്കെ രക്തം നല്‍കാം? ആര്‍ക്കൊക്കെ പാടില്ല?; രക്തദാന ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഒക്ടോബര്‍ ഒന്ന് ദേശീയ രക്തദാന ദിനത്തോടനുബന്ധിച്ച് ഡോട്ട്‌സ് ഖാസിലൈന്‍ അര്‍ട്ട്‌സ്&സ്‌പ്പോര്‍ട്ട്‌സ് News, Kerala, Blood donation, Class, Club, Conduct, Speech,
തളങ്കര:(www.my.kasargodvartha.com 02/10/2017) രക്തദാന ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഒക്ടോബര്‍ ഒന്നിന് ദേശീയ രക്തദാന ദിനത്തോടനുബന്ധിച്ചാണ് ഡോട്ട്‌സ് ഖാസിലൈന്‍ അര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ രക്തദാന ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചത്. ശൈഖ് നൂറുല്‍ ഹുസൈന്‍ (എംഎസ്‌സി എംഎല്‍ടി) ക്ലാസ് കൈകാര്യം ചെയ്തു.

News, Kerala, Blood donation, Class, Club, Conduct, Speech,

രക്തദാനത്തിന്റെ ആവശ്യകതയെ കുറിച്ചും ആര്‍ക്കൊക്കെ രക്തം ദാനം ചെയ്യാം? ചെയ്യാന്‍ പാടില്ല? എന്നതിനെ കുറിച്ചും നൂറുല്‍ ഹുസൈന്‍ വിവരിച്ചു. 18 വയസ്സ് തികഞ്ഞ 45 കിലോ ഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള എല്ലാവരും രക്തം ദാനം ചെയ്യാന്‍ ശ്രമിക്കണമെന്നും എല്ലാവരും ഇത്തരം കാര്യങ്ങളില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും നൂറുല്‍ ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.

സംബന്ധിച്ചവരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ക്ലാസില്‍ കൃത്യമായ മറുപടി നല്‍കി. ഡോട്ട്‌സ് ഖാസിലൈന്‍ പ്രവര്‍ത്തകരും നാട്ടുകാരും ക്ലാസില്‍ സംബന്ധിച്ചു. അഫ്‌സല്‍ റഹ് മാന്‍ സ്വാഗതവും ഇബ്രാഹിം നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Blood donation, Class, Club, Conduct, Speech,

Post a Comment