Join Whatsapp Group. Join now!

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം; പ്രതിരോധിക്കേണ്ടത് എഴുത്തുകാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ധര്‍മം

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം പണ്ടു മുതലേ നില നില്‍ക്കുന്നതാണെങ്കില്‍ അപകടകരമായ നിലയിലേക്ക് മാറിയത് ഈ അടുത്ത കാലത്താണെന്നും Kerala, News, Programme, Inauguration, Sahithyavedi
കാസര്‍കോട്: (my.kasargodvartha.com) ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം പണ്ടു മുതലേ നില നില്‍ക്കുന്നതാണെങ്കില്‍ അപകടകരമായ നിലയിലേക്ക് മാറിയത് ഈ അടുത്ത കാലത്താണെന്നും ഇതിനെ പ്രതിരോധിക്കേണ്ടത് എഴുത്തുകാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ധര്‍മമാണെന്നും നാരായണന്‍ പേരിയ അഭിപ്രായപ്പെട്ടു. കാസര്‍കോട് സാഹിത്യവേദിയുടെ നേതൃത്വത്തില്‍ 'ആവിഷ്‌കാര സ്വാതന്ത്ര്യം സമകാലിക ഇന്ത്യയില്‍' എന്ന വിഷയത്തെ അധികരിച്ച് നടത്തിയ സാഹിത്യചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


തുടര്‍ച്ചയായി മാസം പ്രതി നടത്തി നടത്തി വരുന്ന സാഹിത്യ ചര്‍ച്ചയില്‍ 16-ാമത്തേതായിരുന്നു ഇത്. സാഹിത്യവേദി വൈസ് പ്രസിഡന്റ് പി എസ് ഹമീദ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഖത്തര്‍ കെ എം സി സി അവാര്‍ഡ് ജേതാവ് റഹ് മാന്‍ തായലങ്ങാടി, പ്രസ് ക്ലബ്ബ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടി എ ഷാഫി, തനിമ കലാ സാഹിത്യവേദി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ ജി റസാഖ് എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു.

പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി എ ഷാഫി, കെ ജി റസാഖ്, ആര്‍ എസ് രാജേഷ്‌കുമാര്‍, വിനോദ് കുമാര്‍ പെരുമ്പള, എരിയാല്‍ അബ്ദുല്ല, സി എല്‍ ഹമീദ്, എ എസ് മുഹമ്മദ്കുഞ്ഞി, രവീന്ദ്രന്‍ പാടി, രാഘവന്‍ ബെള്ളിപ്പാടി, ടി കെ പ്രഭാകരന്‍, ബഷീര്‍ ചേരങ്കൈ, എം വി സന്തോഷ്, അമീന്‍ ഷാ കൊല്ലം, കെ എച്ച് മുഹമ്മദ്, ഹമീദ് ബദിയഡുക്ക, സതീശന്‍ പൊയ്യക്കോട്, മുജീബ് അഹ് മദ്, റഹീം ചൂരി എന്നിവര്‍ സംസാരിച്ചു. സാഹിത്യവേദി സെക്രട്ടറി ജി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതവും അഹ് മദലി കുമ്പള നന്ദിയും പറഞ്ഞു.

വി വി പ്രഭാകരന്‍, പി വി കെ അരമങ്ങാനം, കെ പി എസ് വിദ്യാനഗര്‍, അഡ്വ. ബി എഫ് അബ്ദുര്‍ റഹ് മാന്‍, റഹ് മാന്‍ മുട്ടത്തൊടി, മുനീര്‍ എ എന്നിവര്‍ സംബന്ധിച്ചു.


Keywords: Kerala, News, Programme, Inauguration, Sahithyavedi.

Post a Comment