കാസര്‍കോട്: കാസര്‍കോട് ജില്ലക്കാരായ യു എ ഇയിലുള്ള പ്രവാസികളുടെ പൊതുവേദിയും മതേതര കൂട്ടായ്മയുമായ കെസെഫ് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.
ജില്ലയില്‍ ഉന്നത പഠനം നടത്തുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷം തോറും കെസെഫ് നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ഒക്ടോബര് 15 ന് മുമ്പായി അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും സാമ്പത്തികമായി പിന്നോക്കമാണെന്നതിനുള്ള രക്ഷകര്‍ത്താക്കളുടെയും സാക്ഷ്യപത്രം സഹിതം, മൗവ്വല്‍ മുഹമ്മദ്, കണ്‍വീനര്‍ കെസെഫ് സ്‌കോളര്‍ഷിപ്പ്. പി ഒ മൗവ്വല്‍, ബേക്കല്‍ ഫോര്‍ട്ട്, 671316 എന്ന വിലാസത്തിലേക്ക് അപേക്ഷകള്‍ അയക്കണം. ബന്ധപ്പെടേണ്ട നമ്പര്‍ 9961565151, 9447314342.
Keywords: Kerala, News, KESEF, Education, Scholarship, Applications Invited.
Keywords: Kerala, News, KESEF, Education, Scholarship, Applications Invited.