Join Whatsapp Group. Join now!

സി എച്ച് മുഹമ്മദ് കോയ അനുസ്മരണം നടത്തി

മുഖ്യമന്ത്രിപദവിയിലടക്കം സംസ്ഥാന ഭരണത്തിന്റെ ഒട്ടുമിക്ക പദവികള്‍ കൈകാര്യം ചെയ്യുകയും, ആവകുപ്പുകളിലെല്ലാം മനുഷ്യനന്മക്കുതകുന്ന മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും Kerala, News, Remembrance, CH Muhammed Koya, Ex Chief Minister
കാസര്‍കോട്: മുഖ്യമന്ത്രിപദവിയിലടക്കം സംസ്ഥാന ഭരണത്തിന്റെ ഒട്ടുമിക്ക പദവികള്‍ കൈകാര്യം ചെയ്യുകയും, ആവകുപ്പുകളിലെല്ലാം മനുഷ്യനന്മക്കുതകുന്ന മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത അപൂര്‍വ വ്യക്തിത്വമാണ് സി എച്ച് മുഹമ്മദ് കോയയെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു. ചേരങ്കൈ ഒന്നാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സി എച്ച് മുഹമ്മദ് കോയ അനുസ്മരണവും നിര്‍ധന കുടുംബത്തിനുള്ള ഭവന നിര്‍മാണ ധനസഹായ വിതരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


ടി എ മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു. മുനീര്‍ സുലൈമാന്‍ സ്വാഗതം പറഞ്ഞു. എസ് എസ് എഫ് സംസ്ഥാന തല സാഹിത്യ ഉത്സവത്തില്‍ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മുഹമ്മദ് മുസമ്മില്‍ ചേരങ്കൈക്കുള്ള ക്യാഷ് അവാര്‍ഡും ട്രോഫിയും കാസര്‍കോട് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഹമീദ് ബെദിര നല്‍കി. മുഹമ്മദ് മുസ്ലിയാര്‍ ബുറാക്ക് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.

എ കെ അബൂബക്കര്‍ ഹാജി, ടി കെ ഇബ്രാഹിം ഹാജി, മൊയ്തു ബാച്ച, സലീം ചേരങ്കൈ, ഹമീദ് ചേരങ്കൈ, മുഹമ്മദ് പീടിക, സുലൈമാന്‍ സി പി സി ആര്‍ ഐ, ഹംസ സഅദി, ജിഷാല്‍ മലപ്പുറം, ലത്വീഫ് കൈമ, കെ കെ സിദ്ദീഖ്, ഹനീഫ് ഡിസംബര്‍, അസീസ് സിറാജ് നഗര്‍, നവാസ് സിറാജ് നഗര്‍, അഹമ്മദ് ബാച്ച, ലത്വീഫ് കാര്‍ട്ടന്‍ എന്നിവര്‍ സംബന്ധിച്ചു.

സി.എച്ച് കാലത്തിനു മുമ്പേ നടന്ന മഹാന്‍ :എം.എസ്.എഫ്

കാസര്‍കോട് : പിന്നോക്കത്തിന്റെ കാവടിയേന്താന്‍ വിധിക്കപ്പെട്ടൊരു സമൂഹത്തെ വിദ്യാസമ്പന്നരാക്കി ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടാന്‍ പഠിപ്പിച്ച കാലത്തിന് മുമ്പേ നടന്ന സാമൂഹ്യ പരിഷ്‌കര്‍ത്താവും മികച്ച ഭരണാധികാരിയുമായിരുന്നു സി.എച്ച് മുഹമ്മദ് കോയയെന്ന് എം.എസ്.എഫ് ചെമനാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.


സി.എച്ച് മുഹമ്മദ് കോയ അനുസ്മരണം പഞ്ചായത്ത് പ്രസിഡന്റ് സഫ്‌വാന്‍ ചട്ടഞ്ചാലിന്റെ അദ്ധ്യക്ഷതയില്‍ ദുബൈ കെ.എം.സി.സി ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക ഉദ്ഘാടനം ചെയ്തു. മുസ്തഫ മച്ചിനടുക്കം സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തി.

മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ആഷിഫ് മാളിക, സെക്രട്ടറി അബ്ദുല്ല ഒരവങ്കര, എം.എസ്.എഫ് ഉദുമ മണ്ഡലം പ്രസിഡന്റ് സര്‍ഫറാസ് ചളിയങ്കോട്, നവാസ് ചെമ്പരിക്ക, ആഷിക് കിഴൂര്‍, ഹകീം തെക്കില്‍, ജാഫര്‍ കൊവ്വല്‍ എന്നിവര്‍ സംസാരിച്ചു. അര്‍ഷാദ് ബെണ്ടിച്ചാല്‍ സ്വാഗതവും, ആഷിക് കൂവത്തൊട്ടി നന്ദിയും പറഞ്ഞു.


Keywords: Kerala, News, Remembrance, CH Muhammed Koya, Ex Chief Minister. 

Post a Comment