Join Whatsapp Group. Join now!

Tribute | ഉബൈദിൻ്റെ ഓർമ്മയിൽ 'അക്ഷര വെളിച്ചം'; കാസർകോട് സാഹിത്യവേദി സർഗ്ഗയാത്ര നടത്തുന്നു

കവി ടി. ഉബൈദിന്റെ ഓർമ്മയിൽ കാസർകോട് സാഹിത്യവേദി 'അക്ഷര വെളിച്ചം' എന്ന പേരിൽ സർഗ്ഗയാത്ര സംഘടിപ്പിക്കുന്നു. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന യാത്രയിൽ സാഹിത്

● ഒക്ടോബർ 3-ന് തളങ്കരയിൽനിന്ന് ആരംഭിക്കുന്ന യാത്ര ഒക്ടോബർ 4-ന് മൊഗ്രാലിൽ സമാപിക്കും. ● അംബികാസുതൻ മാങ്ങാട്, റഹ്മാൻ തായലങ്ങാടി, പത്മനാഭൻ ബ്ലാത്തൂർ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. ● സ്വീകരണ കേന്ദ്രങ്ങളിൽ ഉബൈദ് മാഷിന്റെ കവിതകളും മാപ്പിളപ്പാട്ടുകളും ആലപിക്കും. ● യാത്രയ്ക്ക് മൊഗ്രാൽ ദേശീയവേദി വിപുലമായ സ്വീകരണമൊരുക്കും.

കാസർകോട്: (MyKasargodVartha) കവിയും സാഹിത്യകാരനുമായ ടി. ഉബൈദ് മാഷിൻ്റെ 53-ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കാസർകോട് സാഹിത്യവേദി 'ഉബൈദിൻ്റെ ഓർമ്മയിൽ ഒരു സർഗ്ഗ സഞ്ചാരം: അക്ഷര വെളിച്ചം' എന്ന പേരിൽ സർഗ്ഗയാത്ര സംഘടിപ്പിക്കുന്നു. ഒക്ടോബർ 3 വെള്ളിയാഴ്ച, യാത്ര ആരംഭിക്കും. തുടർന്ന്, ഒക്ടോബർ 4 ശനിയാഴ്ച ഇശൽ ഗ്രാമമായ മൊഗ്രാലിൽ യാത്ര സമാപിക്കും.

യാത്രയുടെ തുടക്കം

വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് തളങ്കര ഗവ. മുസ്ലിം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് യാത്രയുടെ പ്രയാണം ആരംഭിക്കും. നിരൂപകനും പ്രഭാഷകനുമായ അംബികാസുതൻ മാങ്ങാട് യാത്ര ഉദ്ഘാടനം ചെയ്യും. കവി പി.എസ്. ഹമീദ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. എഴുത്തുകാരനും പ്രഭാഷകനുമായ റഫീക് ഇബ്രാഹിം അനുസ്മരണപ്രഭാഷണം നടത്തും. യാത്ര പുതിയ ബസ് സ്റ്റാൻഡിൽ സമാപിക്കും.

Ubaid's Memory 'Akshara Velicham'; Kasargod Sahityavedi Conducts 'Sarga Yatra'
രണ്ടാം ദിവസത്തെ പര്യടനം

ഒക്ടോബർ 4-ന് രാവിലെ 9 മണിക്ക് പുലിക്കുന്നിൽ നിന്ന് യാത്ര പുനരാരംഭിക്കും. തുടർന്ന് 10.30ന് ചെമ്മനാട്, 11.30ന് പരവനടുക്കം, 12.30ന് വിദ്യാനഗർ, ഉച്ചയ്ക്ക് 2 മണിക്ക് ചൗക്കി, 3 മണിക്ക് ആരിക്കാടി, 4 മണിക്ക് കുമ്പള എന്നിവിടങ്ങളിൽ പര്യടനം നടത്തിയ ശേഷം വൈകിട്ട് 6 മണിക്ക് മൊഗ്രാലിൽ സമാപിക്കും.

സമാപന സമ്മേളനം

ഒക്ടോബർ 4 ശനിയാഴ്ച വൈകുന്നേരം 7 മണിക്കാണ് സമാപന സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. പത്രപ്രവർത്തകനും എഴുത്തുകാരനുമായ റഹ്മാൻ തായലങ്ങാടിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. സാംസ്‌കാരിക പ്രവർത്തകനായ അഡ്വ. ടി.വി. ഗംഗാധരൻ അധ്യക്ഷത വഹിക്കും. നാടകകൃത്ത് പത്മനാഭൻ ബ്ലാത്തൂർ പ്രഭാഷണം നടത്തും.

Ubaid's Memory 'Akshara Velicham'; Kasargod Sahityavedi Conducts 'Sarga Yatra'
സ്വീകരണ കേന്ദ്രങ്ങളിൽ ഉബൈദ് മാഷ് രചിച്ച കവിതകളും മാപ്പിളപ്പാട്ടുകളും ആലപിക്കും. സാഹിത്യവേദി പ്രസിഡൻ്റ് എ.എസ്. മുഹമ്മദ് കുഞ്ഞിയാണ് ജാഥാ ക്യാപ്റ്റൻ. ട്രഷറർ എരിയാൽ ഷറീഫ് വൈസ് ക്യാപ്റ്റനായും യാത്രയിൽ അണിനിരക്കും.

മൊഗ്രാൽ ദേശീയവേദി സ്വീകരണമൊരുക്കും

'സർഗ്ഗയാത്ര'ക്ക് വിപുലമായ സ്വീകരണമൊരുക്കാൻ മൊഗ്രാൽ ദേശീയവേദി പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. ദേശീയവേദി ഓഫീസിൽ പ്രസിഡൻ്റ് ടി.കെ. അൻവർ അധ്യക്ഷത വഹിച്ച യോഗം ഗൾഫ് പ്രതിനിധി എൽ.ടി. മനാഫ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.എ. മൂസ സ്വാഗതം ആശംസിച്ചു. ട്രഷറർ പി.എം. മുഹമ്മദ് കുഞ്ഞി ടൈൽസ് നന്ദി രേഖപ്പെടുത്തി. എം.ജി.എ. റഹ്മാൻ, മുഹമ്മദ് അബ്ക്കോ, ബി.എ. മുഹമ്മദ്, മുഹമ്മദ് അഷ്റഫ് സാഹിബ്, എം.എ. അബൂബക്കർ സിദ്ദീഖ്, എം.എം. റഹ്മാൻ, കെ. മുഹമ്മദ് കുഞ്ഞി മാഷ്, എച്ച്.എം. കരീം, എ.എം. സിദ്ദീഖ് റഹ്മാൻ, ടി.എ. ജലാൽ, ടി.കെ. ജാഫർ, വിജയകുമാർ, കെ.വി. മുർഷിദ് മൊഗ്രാൽ, ബി.കെ. അൻവർ കൊപ്പളം, അഷ്റഫ് പെർവാഡ്, അബ്ദുള്ള കുഞ്ഞി നട്പ്പളം, വിശ്വനാഥൻ, ഖാലിദ് സിംഗർ തുടങ്ങിയ ദേശീയവേദി ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.

Ubaid's Memory 'Akshara Velicham'; Kasargod Sahityavedi Conducts 'Sarga Yatra'
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.

Article Summary: Kasargod Sahithyavedi is conducting 'Akshara Velicham,' a 'Sarga Yatra' to commemorate the 53rd death anniversary of poet and writer T. Ubaid. The event, inaugurated by Ambikasuthan Mangad, will span two days, featuring discussions, poetry, and reception ceremonies.

Keywords: Kasargod Sahithyavedi news, T Ubaid news, Akshara Velicham Sarga Yatra, Kasargod literature news, Mogral news, Ambikasuthan Mangad news, literature event Kasargod, Kerala news

#KasargodSahithyavedi #TUbaid #AksharaVelicham #SargaYatra #Kasargod #KeralaLiterature

Post a Comment