● പ്രവാസികൾക്കായുള്ള നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിൽ കൂടുതൽ പേരെ ഉൾപ്പെടുത്തണം.
● തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിയെത്തുന്നവർക്ക് ഇത് ആരോഗ്യപരമായ സഹായം നൽകും.
● ചെമ്മനാട് പഞ്ചായത്ത് പ്രവാസി ഹരിത സഹകരണ സംഘം യോഗമാണ് ആവശ്യം ഉന്നയിച്ചത്.
ചെമ്മനാട്: (MyKasargodVartha) കേരള സർക്കാർ നോർക്ക റൂട്ട്സ് മുഖേന പ്രവാസികൾക്ക് വേണ്ടി നടപ്പിലാക്കുന്ന നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് സ്കീമിൽ തിരിച്ചെത്തിയ പ്രവാസികളെ കൂടി ഉൾപ്പെടുത്തണമെന്ന് ചെമ്മനാട് പഞ്ചായത്ത് പ്രവാസി ഹരിത സഹകരണ സംഘം ജനറൽ ബോഡി യോഗം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളിൽനിന്ന് തൊഴിൽ നഷ്ടപ്പെട്ട് തിരികെയെത്തുന്ന പ്രവാസികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്താൻ ഈ പദ്ധതി സഹായകമാകുമെന്ന് യോഗം വിലയിരുത്തി. കൂടാതെ, കൂടുതൽ പ്രവാസിക്ഷേമ പദ്ധതികൾ ആവിഷ്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡന്റ് ദാവൂദ് ചെമ്പിരിക്ക അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നൗഷാദ് ആലിച്ചേരി സ്വാഗതം പറഞ്ഞു. സെക്രട്ടറി നിഷാകുമാരി റിപ്പോർട്ടും വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. യോഗത്തിൽ സി എം. മുസ്തഫ, അഹമ്മദ് കല്ലട്ര, ഷംസുദ്ദീൻ ദേളി, എ.ബി.മാഹിൻ, ഹനീഫ സി.എം, സി.കെ.അബ്ദുൽ സത്താർ, അസ്ലം കീഴൂർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. പ്രവാസി സമൂഹത്തിന്റെ ക്ഷേമം ലക്ഷ്യമിട്ടുള്ള കൂടുതൽ നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിക്കാനും യോഗം തീരുമാനിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെയ്ക്കൂ.
Article Summary: The general body meeting of Chemmanad Pravasi Haritha Cooperative Society demanded the inclusion of returning expatriates in the NORKA Care health insurance scheme.
Keywords: NORKA Care Insurance news, Returning Expats Kerala news, NORKA Roots news, Pravasi welfare scheme, Kerala Government schemes, Chemmanad News, Kasaragod News, NORKA Kerala
#NORKA #Kerala #Pravasi #Chemmanad #Expat #Healthcare