● ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്ന ശേഷമാണ് മരണം സംഭവിച്ചതെന്ന് മഹല്ല് നിവാസികൾ. ● ഭാര്യ മൈമൂന; ജാസ്മിൻ, യസ്നാസ് എന്നിവർ മക്കളാണ്. ● മൃതദേഹം പേരാൽ കണ്ണൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഉച്ചയോടെ ഖബറടക്കും.
മൊഗ്രാൽ: (KasargodVartha) ബദ്രിയ നഗർ ഹോമിയോ ക്ലിനിക്കിന് പിറകുവശത്ത് താമസക്കാരനായ പഴയകാല പ്രവാസി യൂസഫ് പേരാൽ കണ്ണൂർ (60) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നാണ് ഞായറാഴ്ച പുലർച്ചെ അന്ത്യം സംഭവിച്ചത്.
ശനിയാഴ്ച വൈകുന്നേരം ഇശാ നമസ്കാരത്തിന് ബദ്രിയാ നഗർ ജുമാമസ്ജിദിൽ എത്തിയിരുന്നു എന്ന് മഹല്ല് നിവാസികൾ പറയുന്നു. രാത്രി വീട്ടിൽനിന്ന് ഭക്ഷണം കഴിച്ച് കിടന്നതിനു ശേഷമാണ് മരണം സംഭവിച്ചത്.

ഭാര്യ: മൈമൂന. മക്കൾ: ജാസ്മിൻ, യസ്നാസ്. മരുമക്കൾ: യാസീർ തളങ്കര, റംഷീദ് എരിയ ബ്ലാർകോഡ്. ഏക സഹോദരി: സാജിദ. മൃതദേഹം പേരാൽ കണ്ണൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഉച്ചയോടെ ഖബറടക്കും.
യൂസഫ് പേരാൽ കണ്ണൂരിന്റെ നിര്യാണത്തിൽ ബദ്ര്യാനഗർ വെൽഫെയർ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.
Article Summary: Yousuf Perale (60), a former expatriate residing in Badriya Nagar, passed away early Sunday morning due to a heart attack. He was seen at the mosque Saturday evening. His funeral will be held at Perale Kannur Juma Masjid.
Keywords: Kasaragod News, Badriya Nagar News, Obituary News, Yousuf Perale News, Expatriate Demise News, Kerala News, Perale Kannur News, Kasaragod Obituary News
#YousufPerale #Kasaragod #Obituary #BadriyaNagar #Expat #Demise