● കുട്ടികളുടെ ഇസ്‌ലാമിക കലാപരിപാടികൾ സംഘടിപ്പിച്ചു. ● മൊഗ്രാൽ മീലാദ് നഗറിൽ മൂന്നര പതിറ്റാണ്ടായി ആഘോഷം. ● മഹല്ലുകൾ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.
മൊഗ്രാൽ: (KasargodVartha) പുണ്യ റബീഅ് മാസം ചൊവ്വാഴ്ചയോടെ അവസാനിക്കുന്നതിനാൽ നാടെങ്ങും മൗലിദ് സദസ്സുകൾ കൊണ്ട് ധന്യമാവുകയാണ്. സന്നദ്ധ സംഘടനകളാണ് അവസാന ദിവസങ്ങളിൽ നബിദിനാഘോഷത്തിന്റെ ഭാഗമായി മൗലിദ് സദസ്സുകൾ, കുട്ടികളുടെ ഇസ്‌ലാമിക കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നത്.
മദ്രസകൾ കേന്ദ്രീകരിച്ചുള്ള നബിദിനാഘോഷ പരിപാടികൾ നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. മദ്രസകൾ തോറും ഇസ്‌ലാമിക കലാപരിപാടികൾക്ക് വിജയികളായ കുട്ടികൾക്ക് വിലയേറിയ സമ്മാനങ്ങളാണ് മഹല്ലുകൾ നൽകി വരുന്നത്. ഇത് പരിപാടികൾക്ക് മാറ്റു കൂട്ടുന്നുണ്ട്.

മൊഗ്രാൽ മീലാദ് നഗറിലും തഖ്‌വാ നഗറിലും വ്യാഴാഴ്ച വിപുലമായ മൗലിദ് സദസ്സും കുട്ടികളുടെ ഇസ്‌ലാമിക കലാപരിപാടികളും സംഘടിപ്പിച്ചു. മീലാദ് നഗറിലെ മൗലിദ് സദസ്സിന് മൊഗ്രാൽ ഹയാത്തുൽ ഇസ്‌ലാം മദ്രസ അധ്യാപകൻ ഹൈദരലി, ഇബ്രാഹിം-ഉപ്പഞ്ഞി, ഉസ്മാൻ കടപ്പുറം എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി മൊഗ്രാൽ മീലാദ് നഗറിൽ മീലാദ് ആഘോഷ പരിപാടികൾ നടത്തിവരാറുണ്ട്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ. നിങ്ങളുടെ സുഹൃത്തുക്കളുമായി ഇത് പങ്കിടാനും മറക്കരുത്.
Article Summary: The holy month of Rabi' al-Awwal is ending, and Mawlid gatherings are being held across the state. Various organizations are conducting events, including Islamic art competitions for children.
Keywords: Rabi' al-Awwal news, Mawlid gatherings Kerala, Mogral news, Islamic celebrations news, Kerala religious events news, Nabi Dinam Mogral, Islamic cultural programs news, Kerala community news
#Mawlid #RabiulAwwal #NabiDinam #Mogral #Kerala #IslamicEvent