Join Whatsapp Group. Join now!

Youth League | യൂത്ത് ലീഗ് ഫണ്ട് കാമ്പയിന് ലുഖ്മാൻ തളങ്കരയിൽ നിന്ന് ഫണ്ട് സ്വീകരിച്ച് ആശിഖ് ചെലവൂർ ഉദ്ഘാടനം ചെയ്തു

മുസ്‌ലിം യൂത്ത് ലീഗ് ദേശീയ സമിതിയുടെ 'ഇംദാദ്' ഫണ്ട് കാമ്പയിന് കാസർകോട്ട് തുടക്കമായി. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് ഉദ്ഘാടനം ചെയ്തു.

● ദേശീയ തലത്തിലുള്ള പ്രവർത്തനങ്ങൾക്കായി സെപ്റ്റംബർ 30 വരെ ഫണ്ട് ശേഖരിക്കും. ● ചടങ്ങ് യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. ● ജില്ലാ ജനറൽ സെക്രട്ടറി സഹീർ ആസിഫ് സ്വാഗതം പറഞ്ഞു.

കാസർകോട്: (MyKasargodVartha) മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ പ്രവർത്തന ഫണ്ട് കാമ്പയിൻ 'ഇംദാദ്' കാസർകോട് ജില്ലാതല ഉദ്ഘാടനം ചെയ്തു. ഖത്തർ കെ.എം.സി.സി ജില്ലാ പ്രസിഡൻറ് ലുഖ്മാൻ തളങ്കരയിൽ നിന്ന് ഫണ്ട് സ്വീകരിച്ച് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻറ് ആശിഖ് ചെലവൂരാണ് ഉദ്ഘാടനം നിർവഹിച്ചത്.

ദേശീയതലത്തിൽ യൂത്ത് ലീഗ് നടത്തുന്ന വിവിധ പ്രവർത്തനങ്ങൾക്കായി സെപ്റ്റംബർ മുപ്പത് വരെയാണ് പ്രത്യേക ആപ്പ് വഴി ഫണ്ട് ശേഖരിക്കുന്നത്. ചടങ്ങിൽ ജില്ലാ പ്രസിഡൻറ് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സഹീർ ആസിഫ് സ്വാഗതം പറഞ്ഞു.

Muslim Youth League's 'Imdad' Fund Campaign Kicks Off in Kasaragod

സംസ്ഥാന വൈസ് പ്രസിഡൻറ് അഷ്റഫ് എടനീർ, പ്രവർത്തക സമിതി അംഗം ടി.ഡി. കബീർ, ജില്ലാ ട്രഷറർ എം.ബി. ഷാനവാസ്, ഹാരിസ് തായൽ, നൗഫൽ തായൽ, ജലീൽ തുരുത്തി, റഹ്‌മാൻ തൊട്ടാൻ, അജ്മൽ തളങ്കര, അഷ്ഫാഖ് തുരുത്തി, ഇഖ്ബാൽ ബാങ്കോട്, നൗഷാദ് കൊറക്കോട്, ഷഫീഖ് ബാങ്കോട് തുടങ്ങിയവർ പങ്കെടുത്തു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് യൂത്ത് ലീഗിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

Article Summary: Muslim Youth League's national committee has launched its 'Imdad' fund campaign in Kasaragod. Funds will be collected until September 30 via a special app for various national activities.


Keywords: Kasaragod news, Kerala news, Muslim Youth League news, 'Imdad' fund campaign news, political news, fundraising news, Kerala political news, Kasaragod district news.

#YouthLeague #ImdadFund #Kasaragod #Fundraising #KeralaNews #Politics


Post a Comment