Join Whatsapp Group. Join now!

Mourning | ദുഃഖം താങ്ങാനാവാതെ മൊഗ്രാലും ഇശൽ ഗ്രാമവും; മുഹമ്മദ് അയാസിന്‍റെ മരണം തീരദേശത്തെ ഞെട്ടിച്ചു

മൊഗ്രാലും ഇശൽ ഗ്രാമവും ദുഃഖത്തിൽ. മുഹമ്മദ് അയാസിന്‍റെ മരണം തീരദേശത്തെ ഞെട്ടിച്ചു. സുഹൃത്തുക്കൾക്കും നാട്ടുകാർക്കും വിശ്വസിക്കാനാവുന്നില്ല.

● മൊഗ്രാൽ, പെറുവാട് പ്രദേശങ്ങളിൽ അയാസിന് വലിയ സുഹൃദ്‌വലയമുണ്ട്. ● സ്വന്തം ദുരിതങ്ങൾ അയാസ് ആരോടും പങ്കുവെച്ചിരുന്നില്ല. ● അപ്രതീക്ഷിത മരണം നാട്ടുകാരെയും സുഹൃത്തുക്കളെയും ഞെട്ടിച്ചു.


കുമ്പള: (MyKasargodVartha) പെറുവാട് കടപ്പുറത്തെ മുഹമ്മദ് നാസർ-മറിയുമ്മ ദമ്പതികളുടെ മകൻ മുഹമ്മദ് അയാസ് (37) മരിച്ച നിലയിൽ കാണപ്പെട്ടത് തീരദേശ മേഖലയെയും ഇശൽ ഗ്രാമത്തെയും കണ്ണീരിലാഴ്ത്തി.

കഴിഞ്ഞ ദിവസമാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ അയാസിന്‍റെ മൃതദേഹം കാണപ്പെട്ടത്. സൗമ്യ സ്വഭാവക്കാരനായ അയാസിന് മൊഗ്രാലിലും പെറുവാടുമായി ഒരു വലിയ സുഹൃദ്‌വലയമുണ്ട്. തനിക്കുള്ള പ്രയാസങ്ങളൊന്നും അയാസ് ആരുമായും പങ്കുവെച്ചിരുന്നില്ല.

Shock and Sorrow in Mogral and Ishaal Gramam as Mohammed Ayas's Death Stuns Coastal Community

സുഹൃത്തുക്കളോടൊപ്പം കളിച്ചും, മത്സ്യബന്ധനം ഉൾപ്പെടെ ലഭിക്കുന്ന ജോലികൾ ചെയ്തും അന്തസ്സായി ജീവിച്ചുപോന്ന അയാസിന്‍റെ പെട്ടെന്നുള്ള മരണം നാട്ടുകാർക്ക് ഇനിയും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ദുഃഖസാന്ദ്രമാണ് പെറുവാടും ഇശൽ ഗ്രാമവും.

ഭാര്യ: ഫസീല. ഏക മകൾ: ദിയ. സഹോദരങ്ങൾ: റിയാസ്, സന.

Article Summary: The sudden death of Mohammed Ayas, 37, has plunged the coastal areas of Mogral and Peruwad in Kasaragod into deep grief. A well-liked and quiet man, his unexpected passing has left the community in shock.

Keywords: Kasaragod news, Mogral news, Peruwad news, coastal community news, Mohammed Ayas news, Kerala crime news, suicide news Kerala, Ishaal Gramam news

#KasaragodNews, #MohammedAyas, #Mogral, #Peruval, #IshalGramam, #KeralaTragedy




Post a Comment