Join Whatsapp Group. Join now!

Child Safety | സ്കൂൾ വാഹന ഡ്രൈവർമാർക്ക് മോട്ടോർ വാഹന വകുപ്പിൻ്റെ ബോധവൽക്കരണ ക്ലാസ്

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ നെല്ലിക്കുന്ന് എയുപി സ്കൂളിൽ ഡ്രൈവർമാർക്കും ആയമാർക്കും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

● മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെൻ്റ് വിഭാഗം എം.വി.ഐ. മനീഷ് നെല്ലിക്കുന്നാണ് ക്ലാസ്സെടുത്തത്.

● പരിപാടി സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി പ്രസിഡണ്ട് എൻ.എം. സുബൈർ ഉദ്ഘാടനം ചെയ്തു.
● വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്തു.

നെല്ലിക്കുന്ന്: (MyKasargodVartha) കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി നെല്ലിക്കുന്ന് അൻവാറുൽ ഉലൂം എ.യു.പി. സ്കൂൾ വാൻ കമ്മറ്റി സ്കൂൾ വാഹന ഡ്രൈവർമാർക്കും ആയമാർക്കും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെൻ്റ് വിഭാഗം എം.വി.ഐ. മനീഷ് നെല്ലിക്കുന്നാണ് ക്ലാസ്സെടുത്തത്.

പരിപാടി സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി പ്രസിഡണ്ട് എൻ.എം. സുബൈർ ഉദ്ഘാടനം ചെയ്തു. മാനേജ്മെൻ്റ് കമ്മറ്റി ജനറൽ സെക്രട്ടറി കമറുദ്ദീൻ തായൽ അധ്യക്ഷത വഹിച്ചു. കുട്ടികളുമായി പോകുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ക്ലാസ്സിൽ വിശദീകരിച്ചു. സ്കൂളിലെ മുഴുവൻ വാൻ ഡ്രൈവർമാരും ആയമാരും പരിപാടിയിൽ പങ്കെടുത്തു.

Child Safety: Nellikunnu AUP School Conducts Awareness Class for Drivers and Ayahs

സ്കൂൾ പി.ടി.എ. പ്രസിഡണ്ട് മുസമ്മിൽ എസ്.കെ., പ്രധാനാധ്യാപകൻ ഗോപിനാഥൻ കെ., മുഹമ്മദ് ഹനീഫ്, സലീം, ഇസ്മയിൽ, സുബൈർ പടുപ്പിൽ, അധ്യാപകനായ വിനോദ് കുമാർ കെ. എന്നിവർ സംസാരിച്ചു.

Article Summary: An awareness class was held for school vehicle drivers and ayahs at Nellikunnu AUP School in Kasaragod to ensure child safety. The session, led by MVI Maneesh Nellikunnu, focused on necessary precautions.

Keywords: Nellikunnu AUP School news, Kasargod news, child safety news, school bus safety news, school news, Kerala news, child safety awareness news, school education news

#ChildSafety #SchoolSafety #KeralaNews #Kasaragod #NellikunnuAUP #SchoolBusSafety




Post a Comment