Join Whatsapp Group. Join now!

ബേവൂരിയില്‍ നാടകോത്സവം സമാപിച്ചു

സൗഹൃദ വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ ഒരുവര്‍ഷക്കാലം നീണ്ടു നിന്ന 15ാം Kerala, News, Udma, Drama, Block Panchayath, District sports council, Drama Festival concluded in Bevoori
ഉദുമ: (my.kasargodvartha.com 27.12.2019) സൗഹൃദ വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ ഒരുവര്‍ഷക്കാലം നീണ്ടു നിന്ന 15ാം വാര്‍ഷികാഘോഷവും നാടകോത്സവവും സമാപിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി വി കെ പനയാല്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ കെ വി കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.

രണ്ടാമത് കെ ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തി. എഴുത്തുകാരന്‍ സുറാബ് പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി, പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് ജയചന്ദ്രന്‍ കുട്ടമത്ത്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജില്ലാ കോടതി എജിപി കെ ബാലകൃഷ്ണന്‍, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ സന്തോഷ്‌കുമാര്‍, റഫീഖ് മണിയങ്ങാനം, വിജയന്‍ കാടകം, എച്ച് ഉണ്ണികൃഷ്ണന്‍, റഫീഖ് കണ്ണിയില്‍ എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി കണ്‍വീനര്‍ എച്ച് വേലായുധന്‍ സ്വാഗതവും ശ്രീജ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് കോഴിക്കോട് ആര്‍ട്ട് തിയറ്ററിന്റെ 'വൃദ്ധ വൃക്ഷങ്ങള്‍' നാടകവും യുവചേതന ബേവൂരിയുടെ കലാ, സാംസ്‌കാരിക പരിപാടികളും അരങ്ങേറി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Udma, Drama, Block Panchayath, District sports council, Drama Festival concluded in Bevoori

Post a Comment