Join Whatsapp Group. Join now!

ഉത്തര കേരളത്തിലെ പഴനിമല എന്നറിയപ്പെടുന്ന ചീര്‍ക്കയം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന് ഭക്തജന തിരക്കേറി

ഉത്തര കേരളത്തിലെ പഴനിമല എന്ന പേരില്‍ അറിയപ്പെടുന്ന ചീര്‍ക്കയം ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ നടന്നുവരുന്ന ഭാഗവത Kerala, News, Religion
വെള്ളരിക്കുണ്ട്: (my.kasargodvartha.com 07.11.2019) ഉത്തര കേരളത്തിലെ പഴനിമല എന്ന പേരില്‍ അറിയപ്പെടുന്ന ചീര്‍ക്കയം ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ നടന്നുവരുന്ന ഭാഗവത സപ്താഹ യജ്ഞത്തിന് ഭക്തജന തിരക്കേറി. നാടിന്റെ നാനാഭാഗത്തു നിന്നും ആയിരക്കണക്കിന് ആളുകളാണ് ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. ഞായറാഴ്ച ആരംഭിച്ച യജ്ഞത്തിന് മാങ്കുളത്തു ഗോവിന്ദന്‍ നമ്പൂതിരിയാണ് നേതൃത്വം നല്‍കുന്നത്.


കൃഷ്ണ ശിലയിലും ചെമ്പിലും ഓടിലും പണിതീര്‍ത്ത ക്ഷേത്രത്തില്‍ സുബ്രഹ്മണ്യ സ്വാമിയുടെ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചു. കക്കാട്ടില്ലത്ത് നാരായണ പട്ടേരിയുടെ കാര്‍മികത്വത്തില്‍ നടന്ന മഹാഗണപതി ഹോമത്തിനും മറ്റ് താന്ത്രിക കര്‍മ്മങ്ങള്‍ക്കും ശേഷം വ്യാഴാഴ്ച രാവിലെ എട്ട് മണിമുതലുള്ള മുഹൂര്‍ത്തത്തിലാണ് വിഗ്രഹ പ്രതിഷ്ഠ ചടങ്ങുകള്‍ നടന്നത്. ക്ഷേത്ര പൂജാരി ഗംഗാധരന്‍ വിഗ്രഹ പ്രതിഷ്ട നടത്തി. ക്ഷേത്രാചാര്യന്‍ ബാലികാടക്കോന്‍ കൃഷ്ണന്‍ നമ്പ്യാരുടെ ഛായചിത്രവും സ്ഥാപിച്ചു.

Kerala, News, Religion, Saptaha yajnam in Cheerkkayam Subrahmanya Temple

Kerala, News, Religion, Saptaha yajnam in Cheerkkayam Subrahmanya Temple

സപ്താഹയജ്ഞത്തിന്റെ ഭാഗമായി അധ്യാത്മിക ആചാര്യന്മാരെയും ഗുരുസ്വാമിമാരെയും ക്ഷേത്ര സ്ഥാപകന്മാരില്‍ ജീവിച്ചിരിക്കുന്നവരായ പാട്ടത്തില്‍ കൃഷ്ണന്‍ നായര്‍, തെക്കുമ്പാടന്‍ കണ്ണന്‍, പാട്ടത്തില്‍ മാധവന്‍നായര്‍, പാട്ടത്തില്‍ അപ്പുക്കുട്ടന്‍ നായര്‍, എ വി കുഞ്ഞുമ്പു തുടങ്ങിയവരെയും ആചാരക്കാരെയും കമ്മറ്റി ചെയര്‍മാന്‍ ഡോ. പി വിലാസിനി പൊന്നാടയണിയിച്ചു ആദരിച്ചു. സ്വര്‍ണ്ണപ്രശ്‌ന പ്രകാരം ക്ഷേത്രത്തില്‍ പാലിക്കേണ്ട കാര്യങ്ങളും മറ്റും പരപ്പ ബാലന്‍ മാസ്റ്റര്‍ വിശദീകരിച്ചു.

Kerala, News, Religion, Saptaha yajnam in Cheerkkayam Subrahmanya Temple

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Kerala, News, Religion, Saptaha yajnam in Cheerkkayam Subrahmanya Temple

Post a Comment