Join Whatsapp Group. Join now!

ഇത് ഇരിയണ്ണിക്കാരുടെ സംഘബോധം; ജില്ലാ കലോത്സവത്തിന് സ്‌റ്റേജും മറ്റ് സൗകര്യവുമൊരുക്കാന്‍ ഊണും ഉറക്കവുമൊഴിഞ്ഞ് നാട്ടുകാരും ക്ലബ് പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും

ഇത് ഇരയണ്ണിക്കാരുടെ സംഘബോധമാണ്. ജില്ലാ സ്‌കൂള്‍ കലോത്സവം ഗംഭീര വിജയമാക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ് നാട്ടുകാരും ക്ലബ് പ്രവര്‍ത്തകരും Kerala, News, Kalolsavam, Iriyanni natives ready for District School Kalolsavam.
ഇരിയണ്ണി: (www.kasargodvartha.com 11.11.2019) ഇത് ഇരയണ്ണിക്കാരുടെ സംഘബോധമാണ്. ജില്ലാ സ്‌കൂള്‍ കലോത്സവം ഗംഭീര വിജയമാക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ് നാട്ടുകാരും ക്ലബ് പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും. ഇവര്‍ക്കൊപ്പം കുടുംബശ്രീ പ്രവര്‍ത്തകരും പൂര്‍വ്വവിദ്യാര്‍ത്ഥികളും സജീവമായുണ്ട്. രണ്ടാഴ്ചയിലധികമായി ഇവിടുത്തെ യുവതീ- യുവാക്കള്‍ കലോത്സവ ഒരുക്കത്തിനുള്ള തയ്യാറെടുപ്പില്‍ മാത്രം മുഴുകിയിരിക്കുകയാണ്. പ്രധാന കവാടവും അലങ്കാരവിതാനവും ഹൈമാസ് ലൈറ്റും ഇരിപ്പിടവും ശുചീകരണവും എല്ലാമൊരുക്കാന്‍ ഇവര്‍ തോളോട് തോള്‍ ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്.

പ്രധാന കവാടത്തിനും സമീപത്തെ അഞ്ചാം നമ്പര്‍ സ്റ്റേജിനുള്ള കോണ്‍ക്രീറ്റ് ജോലിയിലാണ് ഇപ്പോള്‍ നാട്ടുകാര്‍. രണ്ട് ദിവസത്തിനുള്ളില്‍ സ്‌റ്റേജ് റെഡിയാകും. കുടുംബശ്രീ പ്രവര്‍ത്തകര്‍ ദിവസങ്ങളായി ഇവിടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കുമായി രംഗത്തുണ്ട്. ആല്‍മരത്തിനുള്ള ഇരിപ്പിടവും തയ്യാറാക്കിക്കഴിഞ്ഞിട്ടുണ്ട്.

Kerala, News, Kalolsavam, Iriyanni natives ready for District School Kalolsavam.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kalolsavam, Iriyanni natives ready for District School Kalolsavam.  < !- START disable copy paste -->  

Post a Comment