Join Whatsapp Group. Join now!

ജില്ലാ കലോത്സവ നഗരിയിലേക്കുള്ള റോഡ് തകര്‍ന്ന് തരിപ്പണമായി; മൂന്ന് കോടിയോളം രൂപയുടെ ടെന്‍ഡര്‍ ആയിട്ടും അറ്റകുറ്റപണി പോലും നടത്തിയില്ല; കൗമാര കലാമേളയിലേക്ക് ദുരിതയാത്ര

കാസര്‍കോട് റവന്യൂ ജില്ലാ കലോത്സവ നഗരിയിലേക്കുള്ള റോഡ് തകര്‍ന്ന് തരിപ്പണമായതോടെ കൗമാര കലാമേളയിലേക്ക് ദുരിതയാത്ര. മൂന്ന് Kerala, News, കേരള വാര്‍ത്ത, Kalolsavam, District School Kalolsavam: Road in Bad condition
കാസര്‍കോട്: (my.kasargodvartha.com 12.11.2019) കാസര്‍കോട് റവന്യൂ ജില്ലാ കലോത്സവ നഗരിയിലേക്കുള്ള റോഡ് തകര്‍ന്ന് തരിപ്പണമായതോടെ കൗമാര കലാമേളയിലേക്ക് ദുരിതയാത്ര. മൂന്ന് കോടിയോളം രൂപയുടെ ടെന്‍ഡര്‍ ആയിട്ടും അറ്റകുറ്റപണി പോലും നടത്താന്‍ കരാര്‍ കമ്പനി തയ്യാറാവാത്തതാണ് ഇപ്പോഴത്തെ പരാതികള്‍ക്ക് പ്രധാന കാരണം. ഇവിടത്തെ റോഡ് നാഷണല്‍ ഹൈവേ വിഭാഗത്തിന് കീഴിലാണ് ഉള്ളത്. ഇതിനായി സിഅര്‍എഫ് ഫണ്ട് (സെന്‍ട്രല്‍ റോഡ് ഫണ്ട്) പാസായിരിക്കുകയാണ്.

റോഡിന് 18 കോടിയോളം രൂപയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ബോവിക്കാനത്തു നിന്നും മാലക്കല്ലു വരെയാണ് റോഡ് നിര്‍മാണം. ഇതില്‍ ബോവിക്കാനത്തു നിന്നും കുറ്റിക്കോല്‍ വരെ 17 കിലോമീറ്റര്‍ റോഡിന് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 53 കോടി രൂപയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഫണ്ട് ഓവര്‍ ലാപ്സ് ചെയ്ത് വന്നതു കൊണ്ട് ബോവിക്കാനം മുതല്‍ ഇരിയണ്ണി വരെ സിആര്‍എഫ് ഫണ്ടിലും ബാക്കി വരുന്ന ഇരിയണ്ണി മുതല്‍ കുറ്റിക്കോല്‍ വരെ 13 കിലോ മീറ്റര്‍ കിഫ്ബി വഴി ചെയ്യാനുമാണ് ധാരണയായത്.


ഇതില്‍ ബോവിക്കാനം മുതല്‍ ഇരിയണ്ണി വരെ റോഡ് മൂന്നു കോടി രൂപയ്ക്ക് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ചട്ടഞ്ചാലിലെ കരാര്‍ ഗ്രൂപ്പിനാണ് ടെന്‍ഡര്‍ നല്‍കിയിട്ടുള്ളത്. റോഡ് പൂര്‍ണമായും കിളച്ച് മെക്കാഡം ടാറിംങ്ങ് നടത്താനാണ് കരാര്‍. റോഡ് നിര്‍മാണത്തിന് കാലതാമസം ഉണ്ടായത് കൊണ്ടും താത്കാലിക ആശ്വാസമായി കുഴിയടക്കല്‍ നടത്താത്തതും ഇവിടെയെത്തുന്ന കൗമാര കലാപ്രതിഭകള്‍ക്ക് ദുരിത യാത്ര നല്‍കുകയാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ അറ്റകുറ്റപ്പണി നടത്താമെന്നിരിക്കെ അധികൃതര്‍ ഇതിന് തയ്യാറാവാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, കേരള വാര്‍ത്ത, Kalolsavam, District School Kalolsavam: Road in Bad condition
  < !- START disable copy paste -->

Post a Comment