Join Whatsapp Group. Join now!

വീട്ടമ്മമാര്‍ക്കും പെണ്‍കുട്ടികള്‍ക്കും കേക്ക് നിര്‍മാണ പരിശീലനം നല്‍കി

വീട്ടമ്മമാര്‍ക്കും പെണ്‍കുട്ടികള്‍ക്കും കേക്ക് നിര്‍മാണ പരിശീലനം നല്‍കി നെല്ലിക്കുന്ന് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ Kerala, News, Kasaragod, Cake, OSA, Nellikkunnu GGHSS, Cake making training conducted
കാസര്‍കോട്: (my.kasargodvartha.com 04.11.2019) വീട്ടമ്മമാര്‍ക്കും പെണ്‍കുട്ടികള്‍ക്കും കേക്ക് നിര്‍മാണ പരിശീലനം നല്‍കി നെല്ലിക്കുന്ന് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒ എസ് എ. വില കൂടിയ കേക്കുകള്‍ ചെലവ് കുറച്ച് എങ്ങനെയുണ്ടാക്കാമെന്ന് ഒഴിവ് വേളകളില്‍ വീട്ടമ്മമാര്‍ക്കും പെണ്‍കുട്ടികള്‍ക്കും പരിശീലനം നല്‍കുകയാണ് ഒ എസ് എ സംഘാടകര്‍. അഞ്ചാം തവണയാണ് കേക്കുകളില്‍ പരിശീലനം നല്‍കിയത്.

ടൗണ്‍ കോ ഓപറേറ്റീവ് ബാങ്ക് ഹാളില്‍ പ്രശസ്ത കേക്ക് പരിശീലക മിന്‍ഹ കണ്ണൂരാണ് പരിശീലനം നല്‍കിയത്. പരിശീലനം ലഭിച്ചവര്‍ക്ക് സ്വന്തമായി കേക്കുണ്ടാക്കി വില്‍പനയ്ക്ക് നല്‍കി സ്ഥിര വരുമാനമുണ്ടാക്കാനാവുമെന്നതാണ് ഒ എസ് എ ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

വലിയ ഫീസ് നല്‍കി പഠിക്കാന്‍ കഴിയാത്തവര്‍ക്ക് ഒരു കൈത്താങ്ങ് എന്ന രീതിയിലാണ് ഒ എസ് എ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.


Keywords: Kerala, News, Kasaragod, Cake, OSA, Nellikkunnu GGHSS, Cake making training conducted

Post a Comment