Join Whatsapp Group. Join now!

കാസര്‍കോട് റവന്യൂ ജില്ലാ കലോത്സവത്തിന് വിരുന്നെത്തുന്നവര്‍ക്ക് തണലേകാന്‍ ആല്‍മര മുത്തശ്ശിയും; നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗുഹ കൗതുകമുണര്‍ത്തുന്നു

കാസര്‍കോട് ജില്ലാ റവന്യൂ കലോത്സവത്തിന് ഇരിയണ്ണി ജി വി എച്ച് എസ് എസില്‍ വിരുന്നെത്തുന്നവര്‍ക്ക് തണലേകാന്‍ ആല്‍മര Kerala, News, banyan tree welcomes Kalolsavam candidates
ഇരിയണ്ണി: (my.kasargodvartha.com 11.11.2019) കാസര്‍കോട് ജില്ലാ റവന്യൂ കലോത്സവത്തിന് ഇരിയണ്ണി ജി വി എച്ച് എസ് എസില്‍ വിരുന്നെത്തുന്നവര്‍ക്ക് തണലേകാന്‍ ആല്‍മര മുത്തശ്ശിയും. സ്‌കൂളിലെ പടുകൂറ്റന്‍ ആല്‍മരം കടുത്ത ചൂടില്‍ വലയുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലെ ഉപകാരമാകുന്നു. നിരവധി പേരാണ് ആല്‍മരത്തിന് കീഴെ വിശ്രമിക്കാന്‍ എത്തുന്നത്. സ്റ്റേജ് ഇതര മത്സരങ്ങള്‍ക്ക് എത്തിയ മത്സരാര്‍ത്ഥികള്‍ വിശ്രമിക്കാന്‍ അടച്ചിട്ട ക്ലാസ് മുറികള്‍ക്ക് പകരം ആല്‍മര മുത്തശ്ശിയുടെ മടിത്തട്ടിലെത്തിയത് ശ്രദ്ധേയമായി.


നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗുഹയാണ് മറ്റൊരു കൗതുകം. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സ്‌കൂളിന്റെ വിശാലമായ മൈതാനത്തിന് സമീപം ചരിത്ര പ്രാധാന്യമുള്ള ഗുഹ ശ്രദ്ധയില്‍ പെട്ടത്. ആന്‍ മുതല്‍ സ്‌കൂള്‍ അധ്യാപകരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ഇത് സംരക്ഷിച്ച് വരികയാണ്. ഏറെ ചരിത്ര പ്രാധാന്യം ഇതിനുണ്ടെന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഗവേഷകര്‍ മുന്‍ വര്‍ഷങ്ങളില്‍ ഇവിടെ എത്തി ഗുഹ പരിശോധിച്ചതാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, banyan tree welcomes Kalolsavam candidates
  < !- START disable copy paste -->

Post a Comment