Join Whatsapp Group. Join now!

ലോക വയോജന ദിനത്തില്‍ കളിച്ചും ചിരിച്ചും പാട്ടുപാടിയും തമാശ പറഞ്ഞും സന്തോഷം പങ്കുവെച്ചും വയോജനങ്ങള്‍

ലോക വയോജന ദിനത്തില്‍ കളിച്ചും ചിരിച്ചും പാട്ടുപാടിയും തമാശ പറഞ്ഞും സന്തോഷം പങ്കുവെച്ചും വയോജനങ്ങള്‍ Kerala, News, Kasaragod, old age day, celebration, medical camp, Chengala PHC, World Old Age Day celebrated
കാസര്‍കോട്: (my.kasargodvartha.com 02.10.2019) ലോക വയോജന ദിനത്തില്‍ കളിച്ചും ചിരിച്ചും പാട്ടുപാടിയും തമാശ പറഞ്ഞും സന്തോഷം പങ്കുവെച്ചും വയോജനങ്ങള്‍. ലോക വയോജന ദിനം ജില്ലയില്‍ വിവിധ പരിപാടികളോടെയാണ് ആചരിച്ചത്. മുതിര്‍ന്ന പൗരന്മാരെ ആദരിക്കല്‍, കലാപരിപാടികള്‍, ആരോഗ്യ ബോധവത്കരണം, മെഡിക്കല്‍ ക്യാമ്പ് തുടങ്ങിയ പരിപാടികള്‍ വിവിധ സ്ഥലങ്ങളില്‍ നടത്തി.

ചെര്‍ക്കള: ചെങ്കള പ്രാഥമികാരോഗ്യകേന്ദ്രം പൈക്ക മൈത്രി സാംസ്‌കാരിക വേദിയുമായി സഹകരിച്ച് നടത്തിയ അന്താരാഷ്ട്ര വയോജന ദിനം വിവിധ പരിപാടികള്‍കൊണ്ട് മുതിര്‍ന്ന പൗരന്മാര്‍ക്ക് നവ്യാനുഭവമായി. മെഡിക്കല്‍ ക്യാമ്പ്, കലാപരിപാടികള്‍, ആദരിക്കല്‍, ആരോഗ്യ ബോധവത്കരണം എന്നിവ നടത്തി.

ചോമു, കലമ, ബെല്‍ത്തമ്മ എന്നിവര്‍ പഴയ കാല തുളു പാട്ടുകള്‍ പാടി സദസ്സിനെ കൈയിലെടുത്തു. ഉദുമ ബാര സ്‌കൂളിലെ അധ്യാപിക പ്രണന്യ നാടന്‍ പാട്ട് അവതരിപ്പിച്ചു. മുതിര്‍ന്ന പൗരന്മാരായ രാമന്‍, ചോമു, ബെല്‍ത്തമ്മ, കമല എന്നിവരെ ആദരിച്ചു.



പൈക്ക ചൂരിപ്പള്ളം കമ്യൂണിറ്റി ഹാള്‍ പരിസരത്ത് നടന്ന പരിപാടി അഡീഷണല്‍ ജില്ലാ പോലീസ് മേധാവി പി ബി പ്രശോഭ് ഉദ്ഘാടനം ചെയ്തു. മൈത്രി സാംസ്‌കാരിക വേദി പ്രസിഡന്റ് ഷാഫി ചൂരിപ്പള്ളം അധ്യക്ഷത വഹിച്ചു.

മെഡിക്കല്‍ ഓഫീസര്‍ ഷമീമ തന്‍വീര്‍ ക്ലാസെടുത്തു. ബദിയുക്ക എസ് ഐ കെ ഷാജു, ബഷീര്‍ പൈക്ക, ഹനീഫ കരിങ്ങപ്പള്ളം, ബി ഗംഗാധരന്‍, ജെ പി എച്ച് എന്‍മാരായ കൊച്ചു റാണി, മഞ്ജുഷ എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി അഷ്‌റഫ് സ്വാഗതവും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ എസ് രാജേഷ് നന്ദിയും പറഞ്ഞു.

ആശ പ്രവര്‍ത്തകരായ വിനോദ, സുബൈദ, ബല്‍ക്കീസ്, ഇന്ദിര, പത്മാവതി, ഹേമലത എന്നിവര്‍ സംബന്ധിച്ചു.

ആലംപാടി: ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെയും നെഹ്‌റു യുവകേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു. വര്‍ഷങ്ങളായി നാടിന്റെ വിവിധ മേഖലകളിലായി വ്യക്തിമുദ്ര പതിപ്പിച്ച സി എച്ച് അബ്ദുര്‍ റഹ്മാന്‍, അബ്ബാസ് എന്നിവരെ ക്ലബില്‍ ചേര്‍ന്ന പരിപാടിയില്‍ സീനിയര്‍ മെമ്പര്‍ അഹ്മദ് മിഹ്‌റാജ് ഷാള്‍ അണിയിച്ച് ആദരിച്ചു.

ഗപ്പു ആലംപാടി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് അല്‍ത്താഫ് സി എ അധ്യക്ഷത വഹിച്ചു. ഖാദര്‍ കാഹു, സഫീല്‍ സി എച്ച്, നൗഷാദ് അക്കര എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സിദ്ദീഖ് സ്വാഗതവും അബൂബക്കര്‍ നന്ദിയും പറഞ്ഞു.

കാഞ്ഞങ്ങാട്: കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് കാരാട്ട് വയല്‍ പെന്‍ഷന്‍ ഭവനില്‍ വിവിധ പരിപാടികള്‍ നടത്തി. കാഞ്ഞങ്ങാട് സബകലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു.


ആരോഗ്യ ബോധവത്കരണ പരിപാടിയില്‍ ഡോ. എം രാധാകൃഷ്ണന്‍ നായര്‍ ക്ലാസെടുത്തു. ജില്ലാ പ്രസിഡണ്ട് പി കെ മാധവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് വി കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി കുഞ്ഞമ്പു നായര്‍ സ്വാഗതവും എ നാരായണന്‍ നായര്‍ നന്ദിയും പറഞ്ഞു.

കാഞ്ഞങ്ങാട്: കെ എസ് എസ് പി എ കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വയോജന ദിനാചരണവും മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍ ചടങ്ങും നടത്തി.


ജില്ലാ പ്രസിഡണ്ട് യു ശേഖരന്‍ നായര്‍, മേനിക്കോട്ട് പി വി നാരായണന്‍ മാസ്റ്റര്‍, കെ നാരായണന്‍ നായര്‍ മുത്തപ്പനാര്‍കാവ്, കെ എസ് എസ് പി എ സംസ്ഥാന ഓഡിറ്റര്‍ സി രത്നാകരന്‍, എം നാരായണന്‍ മാസ്റ്റര്‍ ചേടിറോഡ്, ടി കെ നാരായണന്‍ നായര്‍ പടന്നക്കാട് എന്നിവരെ ആദരിച്ചു.

പി മുരളീധരന്‍ മാസ്റ്റര്‍, പി വി ബാലകൃഷ്ണന്‍, എം സുധാകരന്‍, സി പ്രേമരാജന്‍, കെ വി രാജേന്ദ്രന്‍ മാസ്റ്റര്‍, കെ കുഞ്ഞികൃഷ്ണന്‍, രാധാമണി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Kerala, News, Kasaragod, old age day, celebration, medical camp, Chengala PHC, World Old Age Day celebrated

Post a Comment