Join Whatsapp Group. Join now!

ആധുനിക കാലഘട്ടത്തില്‍ ആയുര്‍വേദത്തിന് സാധ്യതകളേറെ: വി വി രമേശന്‍

ആധുനിക സമൂഹം നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആയുര്‍വേദത്തില്‍ ഏറെ സാധ്യതകളുണ്ടെന്ന് നഗരസഭാ ചെയര്‍മാന്‍ Kerala, News, Kanhangad, Ayurvedic day, Medical officer, Tahsildar, Councillor, National Ayurvedic Day observed
കാഞ്ഞങ്ങാട്: (my.kasargodvartha.com 25.10.2019) ആധുനിക സമൂഹം നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആയുര്‍വേദത്തില്‍ ഏറെ സാധ്യതകളുണ്ടെന്ന് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ അഭിപ്രായപ്പെട്ടു. ഭാരതീയ ചികിത്സാ വകുപ്പ് കാസര്‍കോട്, ദേശീയ ആയുഷ് ദൗത്യം എന്നിവ സംയുക്തമായി സംഘടിപ്പിച്ച നാലാമത് ദേശീയ ആയുര്‍വേദ ദിനാചരണം കാഞ്ഞങ്ങാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി ആര്‍ സലജകുമാരി അധ്യക്ഷത വഹിച്ചു. ഔഷധസസ്യ പ്രദര്‍ശനം ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍ മണിരാജ് ഉദ്ഘാടനം ചെയ്തു. 'ആയുര്‍വേദം ഭീര്‍ഘായുസ്സിന്'എന്ന വിഷയം ഡോ. കെ പി ബിന്ദു (അസി. പ്രൊഫസര്‍, പി എന്‍ പണിക്കര്‍ ആയുര്‍വേദ കോളജ്, പറക്കളായി) അവതരിപ്പിച്ചു.


വാര്‍ഡ് കൗണ്‍സിലര്‍ റംഷീദ്, ഡോ. ടി കെ വിജയകുമാര്‍, ഡോ. കെ വിശ്വനാഥ്, ഡോ. എം പി പൂര്‍ണിമ, എന്നിവര്‍ സംസാരിച്ചു. സീനിയര്‍ സൂപ്രണ്ട് എം സഞ്ജയന്‍ സ്വാഗതവും ചീഫ് മെഡിക്കല്‍ ഓഫീസര്‍ (ജി എ എച്ച് കാസര്‍കോട്) ഡോ. ടി കെ വിജയകുമാര്‍ നന്ദിയും പറഞ്ഞു.


ഔഷധ സസ്യ പ്രദര്‍ശനത്തിന് സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇന്ദു ദിലീപ് നേതൃത്വം നല്‍കി. തുടര്‍ന്ന് പറക്കളായി പി എന്‍ പണിക്കര്‍ ആയുര്‍വേദ കോളജ് വിദ്യാര്‍ഥികള്‍ ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ചു.

Keywords: Kerala, News, Kanhangad, Ayurvedic day, Medical officer, Tahsildar, Councillor, National Ayurvedic Day observed

Post a Comment