Join Whatsapp Group. Join now!

ഇന്ത്യന്‍ സ്പീച്ച് ആന്‍ഡ് ഹീയറിംഗ് അസോസിയേഷന്‍ 12-ാമത് സംസ്ഥാന സമ്മേളനം 26, 27 തീയ്യതികളില്‍

Kerala, Kasaragod, News, Kanhangad, State conference, Press club, Indian speech and Hearing Association State conference സംസാര, ശ്രവണ - വൈകല്യ ചികിത്സാ വിഭാഗം വിദഗ്ദ്ധരുടെ സംഘടനയായ ഇന്ത്യന്‍ സ്പീച്ച് ആന്‍ഡ് ഹീയറിംഗ് അസോസിയേഷന്‍ കേരള ഘടകത്തിന്റെ 12-ാമത് സംസ്ഥാന സമ്മേളനം 26,
കാസര്‍കോട്: (www.my.kasargodvartha.com 25.10.2019) സംസാര, ശ്രവണ - വൈകല്യ ചികിത്സാ വിഭാഗം വിദഗ്ദ്ധരുടെ സംഘടനയായ ഇന്ത്യന്‍ സ്പീച്ച് ആന്‍ഡ് ഹീയറിംഗ് അസോസിയേഷന്‍ കേരള ഘടകത്തിന്റെ 12-ാമത് സംസ്ഥാന സമ്മേളനം 26, 27 തീയ്യതികളില്‍ കാഞ്ഞങ്ങാട് രാജ് റസിഡന്‍സിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന് റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ന്യൂഡല്‍ഹി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് എംപവര്‍മെന്റ് സൗത്ത് സോണ്‍ ചെയര്‍പേഴ്‌സണ്‍ ഗായത്രി രവീഷ് ഉദ്ഘാടനം ചെയ്യും.



ഇന്ത്യന്‍ സ്പീച്ച് ആന്‍ഡ് ഹിയറിംഗ് അസോസിയേഷന്‍ കേരള ഘടകവും മാര്‍ത്തോമ കോളജ് ഓഫ് സ്പഷ്യല്‍ എജ്യക്കേഷന്‍ കാസര്‍കോടും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സമാപന സമ്മേളനത്തില്‍ കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ സംബന്ധിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 300ല്‍ പരം പ്രാഫഷണലുകളും ഗവേഷണ വിദ്യാര്‍ത്ഥികളും പങ്കെടുക്കും. ശ്രവണ സംസാര മേഖലകളില്‍ പരിജ്ഞാനമുളള വിദഗ്ദരും ഗവേഷണ വിദ്യാര്‍ത്ഥികളും 50 ഓളം പ്രബന്ധങ്ങളും അവതരിപ്പിക്കും. മികച്ച പ്രബന്ധങ്ങള്‍ക്ക് അവാര്‍ഡുകള്‍ നല്‍കും. 27 ന് സമാപിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം ജാബിര്‍, ജോയിന്റ് സെക്രട്ടറി ദീപക് ടി, ഓര്‍ഗനൈസിംഗ് ചെയര്‍പേഴ്‌സണ്‍ ഗ്രേയസ് സാറാ എബ്രഹാം, റമീസ് മാലിക്ക്, ഹ്യഷികേശ് മോഹന്‍ സംബന്ധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kasaragod, News, Kanhangad, State conference, Press club, Indian speech and Hearing Association State conference

Post a Comment