Join Whatsapp Group. Join now!

ആര്‍ദ്രം പദ്ധതി: അര്‍ഹതപ്പെട്ട തസ്തികകള്‍ അനുവദിക്കണം

ആര്‍ദ്രം പദ്ധതിയില്‍ ആരോഗ്യവകുപ്പിലെ മിനിസ്റ്റീരിയല്‍ വിഭാഗത്തിന് അര്‍ഹതപ്പെട്ട തസ്തികകള്‍ ഉടന്‍ അനുവദിക്കണമെന്ന് Kerala, News, Kasaragod, Kanhangad, District conference, Health service, Ardram Project: necessary posts have to be created
കാഞ്ഞങ്ങാട്: (my.kasargodvartha.com 19.10.2019) ആര്‍ദ്രം പദ്ധതിയില്‍ ആരോഗ്യവകുപ്പിലെ മിനിസ്റ്റീരിയല്‍ വിഭാഗത്തിന് അര്‍ഹതപ്പെട്ട തസ്തികകള്‍ ഉടന്‍ അനുവദിക്കണമെന്ന് കേരള ഹെല്‍ത്ത് സര്‍വീസസ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

കാഞ്ഞങ്ങാട് ബേക്കല്‍ ഇന്റര്‍നാഷണല്‍ ഹോട്ടല്‍ ഹാളില്‍ നടന്ന സമ്മേളനം ഡി എം ഒ ഡോ. എ പി ദിനേശ്കുമാര്‍ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് സി പ്രദീപ് അധ്യക്ഷത വഹിച്ചു.

പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് റെജി മാത്യു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ ജെ വര്‍ഗീസ്, സംസ്ഥാന വൈസ് പ്രസിഡണ്ട് പി വി ദിനേശന്‍, ജില്ലാ വൈസ് പ്രസിഡണ്ട് കെ ബി അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

സര്‍വീസില്‍നിന്ന് വിരമിച്ച ആര്‍ എം മുഹമ്മദ് ഹുസൈര്‍, കെ രാജേന്ദ്രന്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് പി പി മോഹനന്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. ജില്ലാ സെക്രട്ടറി ആര്‍ കെ അനീഷ്‌കുമാര്‍ സ്വാഗതവും കെ രവികുമാര്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: സി പ്രദീപ് (പ്രസിഡണ്ട്), സി അനില്‍കുമാര്‍, കെ മിനി (വൈസ് പ്രസിഡണ്ട്), ആര്‍ കെ അനീഷ്‌കുമാര്‍ (സെക്രട്ടറി), കെ എ രാജശേഖരന്‍, കെ ലത (ജോ. സെക്രട്ടറി), കെ പവിത്രന്‍ (ട്രഷറര്‍).

Keywords: Kerala, News, Kasaragod, Kanhangad, District conference, Health service, Ardram Project: necessary posts have to be created

Post a Comment