Join Whatsapp Group. Join now!

ചെറുതല്ല ഈ ദുരിതാശ്വാസം; കുട്ടിപോലീസ് പിരിച്ചെടുത്ത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

കുട്ടിപോലീസ് പിരിച്ചെടുത്ത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം News, Kerala, SPC Cadets give financial help to CM's flood relief fund
കുണ്ടംകുഴി: (my.kasargodvartha.com 22.08.2019) കുട്ടിപോലീസ് പിരിച്ചെടുത്ത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്പിസി യൂണിറ്റാണ് മാതൃകപരമായ പ്രവര്‍ത്തനം നടത്തിയത്. 57265 രൂപ സ്‌കൂളിലെ കുട്ടിപോലീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി പിരിച്ചെടുത്തു.


പ്രീ - പ്രൈമറി മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളില്‍ നിന്നും കുണ്ടംകുഴിയിലെ വ്യാപാരികളില്‍ നിന്നുമാണ് ഒരു ദിവസം കൊണ്ട് മാത്രം ഇത്രയും വലിയ തുക സ്വരൂപിച്ചത്. എല്‍പി വിഭാഗത്തിലെ അഞ്ചു വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സമ്പാദ്യക്കുടുക്കയും സംഭാവനയായി നല്‍കി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ തുക പിരിച്ചെടുത്ത യൂണിറ്റുകളില്‍ ഒന്ന് കുണ്ടംകുഴിയിലേതാണ്.

സ്‌കൂളില്‍ നടന്ന ചടങ്ങില്‍ എസ്പിസി ജില്ലാ നോഡല്‍ ഓഫീസറും നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയുമായ ഹസൈനാര്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ എഡി തോമസ് എന്നിവര്‍ തുക ഏറ്റുവാങ്ങി. പ്രധാനധ്യാപകന്റെ ചുമതല വഹിക്കുന്ന പി ഹാഷിം, പിടിഎ പ്രസിഡന്റ് എം രഘുനാഥ് എന്നിവര്‍ ചേര്‍ന്ന് തുക കൈമാറി. സിപിഒ കെ അശോകന്‍, എസിപിഒ കെവാസന്തി എന്നിവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, SPC Cadets give financial help to CM's flood relief fund

Post a Comment