Join Whatsapp Group. Join now!

രാഷ്ട്രീയ പാര്‍ട്ടികള്‍ പിളരുമ്പോലെ സാംസ്‌കാരിക സംഘടനകളും പിളരുമോയെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ

രാഷ്ട്രീയ പാര്‍ട്ടികള്‍ പിളരുമ്പോലെ സാംസ്‌കാരിക സംഘടനകളും പിളരുമോയെന്ന് എന്‍ എNews, Kerala, CANFED,MLA, Inauguration,CANFED 42nd anniversary celebrated
കാസര്‍കോട്:(my.kasargodvartha.com 01/07/2019) രാഷ്ട്രീയ പാര്‍ട്ടികള്‍ പിളരുമ്പോലെ സാംസ്‌കാരിക സംഘടനകളും പിളരുമോയെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ. കാന്‍ഫെഡിന്റെ നാല്‍പത്തിരണ്ടാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ചെര്‍ക്കള മാര്‍ത്തോമാ ഹാളില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്യവേ, 1995 ല്‍ കാന്‍ഫെഡ് രണ്ടായി പിളര്‍ന്നതിന്റെ പശ്ചാത്തലം തിരിച്ചറിഞ്ഞാണ് അദ്ദേഹം ഇങ്ങനെ ചോദിച്ചത്.

News, Kerala, CANFED,MLA, Inauguration,CANFED 42nd anniversary celebrated

രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാര കസേരക്കുവേണ്ടി പിളരുന്നതുപോലെ കാന്‍ഫെഡ് പോലുള്ള സാംസ്‌കാരിക സംഘടനകളില്‍ പിളര്‍പ്പുണ്ടായി എന്നറിയുമ്പോള്‍ അദ്ഭുതം തോന്നുന്നുവെന്നും ഏതായാലും സത്യത്തിന്റെയും നീതിയുടെയും പക്ഷത്തു നില്‍ക്കുന്ന പഴയകാല കാന്‍ഫെഡ് പ്രവര്‍ത്തകര്‍ ഒത്തുകൂടിയ ഈ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ അവസരം കിട്ടിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സമ്മേളനത്തില്‍ വെച്ച് മികച്ച സാമൂഹ്യ പ്രവര്‍ത്തകയ്ക്കുള്ള പി എന്‍ പണിക്കര്‍ സ്മാരക അവാര്‍ഡ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീമിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ വിതരണം ചെയ്തു. ചടങ്ങില്‍ കാന്‍ഫെഡ് ചെയര്‍മാന്‍ കൂക്കാനം റഹ് മാന്‍ അധ്യക്ഷത വഹിച്ചു. കരിവെള്ളൂര്‍ വിജയന്‍, പാറയില്‍ അബൂബക്കര്‍, സി പി വി വിനോദ്കുമാര്‍, സി എച്ച് സുബൈദ, കെ ആര്‍ ജയചന്ദ്രന്‍, എം നിര്‍മല്‍ കുമാര്‍, വി അബ്ദുല്‍ സലാം എന്നിവര്‍ സംസാരിച്ചു. ഷാഫി ചൂരിപ്പള്ളം സ്വാഗതവും എന്‍ സുകുമാരന്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, CANFED,MLA, Inauguration,CANFED 42nd anniversary celebrated 

Post a Comment