Join Whatsapp Group. Join now!

മുളിയാര്‍ ബഡ്‌സ് സ്‌കൂള്‍ കുട്ടികള്‍ക്കും ഗ്രീന്‍ സ്റ്റാര്‍ പാലായിയുടെ കാരുണ്യം

എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരായ കുട്ടികള്‍ പഠിക്കുന്ന മുളിയാര്‍ ഗ്രാമപഞ്ചായത്തിനു കീഴിലെ ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് Kerala, News, Green star Palayi's help for Muliyar Buds School students
മുളിയാര്‍: (my.kasargodvartha.com 22.05.2019) എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരായ കുട്ടികള്‍ പഠിക്കുന്ന മുളിയാര്‍ ഗ്രാമപഞ്ചായത്തിനു കീഴിലെ ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം വര്‍ഷവും പെരുന്നാള്‍ പുതുവസ്ത്രവുമായെത്തിയ ഗ്രീന്‍ സ്റ്റാര്‍ പാലായിയുടെ കാരുണ്യം പ്രശംസനീയമായി. അമ്പതില്‍പരം വിദ്യാര്‍ത്ഥികള്‍ക്കുള്ള വസ്ത്ര കിറ്റ് ബോവിക്കാനം സെന്റ് സേവിയര്‍ ചര്‍ച്ച് വികാരി ഫാദര്‍ സ്‌കാനി ബഡ്‌സ് സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറി.

ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. ഖുല്‍ബുദ്ദീന്‍ പാലായി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് സ്വാഗതം പറഞ്ഞു. കെ ബി മുഹമ്മദ് കുഞ്ഞി, ഷരീഫ് കൊടവഞ്ചി, വേണുകുമാര്‍ മാസ്റ്റര്‍, കൃഷ്ണന്‍ ചേടിക്കാല്‍, വേണുകുമാര്‍ മാസ്റ്റര്‍, കൃഷ്ണന്‍ ചേടിക്കാല്‍, ഷരീഫ് മല്ലത്ത്, ശാഫി ചേരൂര്‍, അഹ്‌സന്‍, മുബഷിര്‍, ഷമീം, മിദ്‌ലാജ് പ്രസംഗിച്ചു.
ഹെഡ്മാസ്റ്റര്‍ സുമ ടീച്ചര്‍ നന്ദി പറഞ്ഞു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Green star Palayi's help for Muliyar Buds School students
  < !- START disable copy paste -->

Post a Comment