Join Whatsapp Group. Join now!

വൈവിധ്യമാര്‍ന്ന പരിപാടികളോടെ മാതൃഭാഷാദിനം ആചരിച്ചു

വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഫെബ്രുവരി 21ന് ഭാഷാദിനാചരണം നടത്തി വാഫി News, Kerala,
കൊക്കച്ചാല്‍:(my.kasargodvartha.com 24/02/2019) വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഫെബ്രുവരി 21ന് ഭാഷാദിനാചരണം നടത്തി വാഫി വിദ്യാര്‍ത്ഥികള്‍. ഭാഷയുടെ വൈവിധ്യം, ഭാഷയുമായി ബന്ധപ്പെട്ട സംസ്‌ക്കാരം എന്നിവയുടെ സംരക്ഷണത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ ലോക മാതൃഭാഷാ ദിനം ആചരിച്ചത്.

News, Kerala, World mother tongue day marked


കോളേജിലെ വിദ്യാര്‍ത്ഥി സംഘടനയായ എം ടി എസ് എയും മലയാള ഭാഷ ക്ലബും സംയുക്തമായി സംഘടപ്പിച്ച പരിപാടിയില്‍ ഖാലിദ് ബാഖവി, ലത്തീഫ് വാഫി തുടങ്ങിയവര്‍ നേത്യത്വം നല്‍കി.

News, Kerala, World mother tongue day marked

1999 നാണ് യുനെസ്‌ക്കോ ലോക മാതൃഭാഷാ ദിനമായി പ്രഖ്യാപിച്ചത്. ഭാഷയുടെ വൈവിധ്യം ആഘോഷിക്കുകയും ഭാഷയെ ചുറ്റിപ്പറ്റി നില്‍ക്കുന്ന സംസ്‌ക്കാരത്തെ സംരക്ഷിക്കുകയുമാണ് ലോക മാതൃഭാഷാ ദിനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മാതൃഭാഷ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അനീസ് മത്തിപ്പറമ്പ് പറഞ്ഞു.

ആദ്യം നാം തിരിച്ചറിയുന്നതും സംസാരിക്കുന്നതും മാതാവിന്റെ മാതൃഭാഷയാണെന്നും ഇതിലൂടെയാണ് ലോകത്തെ കാണുന്നതും സംസ്‌കാരത്തെ തിരിച്ചറിയുന്നതുമെന്നും ജംഷീര്‍ മാസ്റ്റര്‍ പറഞ്ഞു. എം ടി എസ് എ സെക്രട്ടറി ഫസല്‍ വയനാട് മാതൃഭാഷാദിന സന്ദേശം നല്‍കി.

മാതൃഭാഷാ പഠനത്തിലൂടെ മാത്രമേ സംസ്‌കാരത്തെ ഉള്‍ക്കൊള്ളാനും ചിന്തകളെ വികസിപ്പിക്കാനും സാധിക്കുകയുള്ളുവെന്ന് അധ്യാപക കൂട്ടായ്മ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ സല്‍മാന്‍ വാഫി, ബഷീര്‍ വാഫി, മുനീര്‍ വാഫി, റൗഫ് വാഫി, അര്‍ഷദ് വാഫി, ജുനൈദ് വാഫി, മദനി ഉസ്താദ് എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, World mother tongue day marked

Post a Comment