Join Whatsapp Group. Join now!

ക്ഷേമ പെന്‍ഷനുകള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നു: എ അബ്ദുര്‍ റഹ് മാന്‍

ക്ഷേമ പെന്‍ഷന്‍ ലിസ്റ്റ് ശുദ്ധീകരണമെന്ന പേരില്‍ വര്‍ഷങ്ങളായി സര്‍ക്കാറിന്റെ വിവിധ ക്ഷേമ പെന്‍ഷനുകള്‍ കൈപ്പറ്റി വന്നിരുന്ന പാവങ്ങളില്‍ പാവങ്ങളായ ദുര്‍ബ്ബല Kerala, News, A Abdul Rahman on Pension issue
കാസര്‍കോട്: (my.kasargodvartha.com 07.09.2018) ക്ഷേമ പെന്‍ഷന്‍ ലിസ്റ്റ് ശുദ്ധീകരണമെന്ന പേരില്‍ വര്‍ഷങ്ങളായി സര്‍ക്കാറിന്റെ വിവിധ ക്ഷേമ പെന്‍ഷനുകള്‍ കൈപ്പറ്റി വന്നിരുന്ന പാവങ്ങളില്‍ പാവങ്ങളായ ദുര്‍ബ്ബല ജനവിഭാഗങ്ങളുടെയും മാറാരോഗികളുടെയും പെന്‍ഷനുകള്‍ ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് തടഞ്ഞ ഇടത് സര്‍ക്കാരിന്റെ നടപടി അത്യന്തം ക്രൂരവും കിരാതവുമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ പ്രസ്താവിച്ചു.

പെന്‍ഷല്‍ തുക വരുന്നതും കാത്ത് ദിനരാത്രങ്ങള്‍ തള്ളി നീക്കുന്ന പാവങ്ങളുടെ ഹൃദയം തകര്‍ക്കുന്ന നടപടികളാണ് പെന്‍ഷന്‍ ലിസ്റ്റ് ശുദ്ധീകരണ നടപടികളുടെ പേരില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. പെന്‍ഷന്‍ പദ്ധതിയില്‍ നിന്നും അര്‍ഹതപ്പെട്ട ആയിരകണക്കിന്  പാവങ്ങള്‍ പുറത്തായിരിക്കുകയാണ്. ജീവിച്ചിരിക്കുന്നവരെ മരിപ്പിച്ചും, സ്വന്തമായി സൈക്കിള്‍ പോലുമില്ലാത്തവര്‍ക്ക് ഇന്നോവ കാര്‍ നല്‍കിയുമാണ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയത്.

ഇത് സ്ഥാപിച്ചെടുക്കാന്‍ വ്യാജ രേഖകള്‍പ്പോലും പെന്‍ഷന്‍ ശുദ്ധീകരണ ലിസ്റ്റില്‍ കയറ്റി വെച്ചിട്ടുണ്ട്. അര്‍ഹരായ പെന്‍ഷന്‍ ഗുണഭോക്താക്കളെ ഒഴിവാക്കുന്നതിന് വേണ്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമാണിത്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ ദുര്‍ബ്ബല ജനവിഭാഗങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് ക്ഷേമപെന്‍ഷന്‍ പ്രായപരിധി കുറച്ചും, വരുമാന പരിധി വര്‍ദ്ധിപ്പിച്ചും പാവങ്ങള്‍ക്ക് വിവിധ പെന്‍ഷനുകള്‍ ലഭ്യമാക്കാന്‍ ആവശ്യമായ നിയമ ഭേദഗതി വരുത്തി നടപ്പിലാക്കിയ പദ്ധതിയെ ഞെക്കികൊല്ലാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും ക്ഷേമ പെന്‍ഷന്‍ നിഷേധിച്ച് പാവങ്ങളെ പെരുവഴിയിലാക്കാനുള്ള തീരുമാനം പിന്‍വലിച്ച്  അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന പെന്‍ഷന്‍ തുടര്‍ന്നു നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.

ഇടത് സര്‍ക്കാറിന്റെ ക്ഷേമ പെന്‍ഷന്‍ അട്ടിമറിക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ഒപ്പുമരചുവട്ടില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് അഡ്വ. വി.എം മുനീര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹമീദ് ബെദിര സ്വാഗതം പറഞ്ഞു. എസ് ടി യു സംസ്ഥാന ട്രഷറര്‍ കെ.പി മുഹമ്മദ് അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി. എ എം കടവത്ത്, അഷ്റഫ് എടനീര്‍, എല്‍ എ മഹ് മൂദ് ഹാജി, അബ്ബാസ് ബീഗം, എ.എ അബ്ദുര്‍ റഹ് മാന്‍, സി.എ അബ്ദുല്ലകുഞ്ഞി, ബീഫാത്വിമ ഇബ്രാഹിം, എ.എ അസീസ്, ടി.പി മുഹമ്മദ് അനീസ്, സഹീര്‍ ആസിഫ്, സി.ഐ.എ ഹമീദ്, അജ്മല്‍ തളങ്കര, ഹാരിസ് ബെദിര, നൈമുന്നീസ, സമീന മുജീബ്, മിസിരിയ ഹമീദ്, നൗഫല്‍ തായല്‍, ഖലീല്‍ തുരുത്തി, ഫിറോസ് അടുക്കത്ത്ബയല്‍, റഷീദ് ഗസ്സാലി, റഹീം തുരുത്തി, സിയാന ഹനീഫ്, റംസീന റിയാസ്, ഫര്‍സാന ശിഹാബ്, നസീറ ഇസ്മയില്‍ പ്രസംഗിച്ചു. ട്രഷറര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടി നന്ദി പറഞ്ഞു.

പെന്‍ഷന്‍ നിഷേധത്തിനെതിരെ അജാനൂര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റിസായാഹ്ന ധര്‍ണ്ണ നടത്തി

അജാനൂര്‍: അജാനൂര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെന്‍ഷന്‍ നിഷേധത്തിനെതിരെ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. മഡിയന്‍ ജംഗ്ഷനില്‍ നടന്ന സായാഹ്ന ധര്‍ണ്ണ കെ.എം. മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി വണ്‍ ഫോര്‍ അബ്ദുര്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. സി. ഹമീദ് ചേരക്കാടത്ത്, എ. ഹമീദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, തെരുവത്ത് മുസ്സഹാജി, സി.എം. ഖാദര്‍ ഹാജി, എ.പി. ഉമര്‍, ബഷീര്‍ കല്ലിങ്കാല്‍, മാഹിന്‍ കൊളവയല്‍, കുഞ്ഞാ ഹമ്മദ് മുക്കൂട്, കരീം മട്ടന്‍, സന മാണിക്കോത്ത്, സലീം ബാരിക്കാട്, അബ്ദുര്‍ റഹ്മാന്‍ തളിപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു.


ക്ഷേമപെന്‍ഷന്‍ അട്ടിമറിക്കെതിരെ കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ മുസ്ലിം ലിഗ് കമ്മിറ്റി സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ക്ഷേമപെന്‍ഷന്‍ അട്ടിമറിക്കെതിരെ കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ സായാഹ്ന ധര്‍ണ്ണ മുന്‍സിപ്പല്‍ ലീഗ് പ്രസിഡന്റ് എന്‍.എ. ഖാലിദിന്റെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. മണ്ഡലം ലീഗ് പ്രസിഡന്റ് എം.പി. ജാഫര്‍, മുഖ്യ പ്രഭാഷണം നടത്തി. കെ.കെ. ജാഫര്‍, വസീം പടന്നക്കാട് പ്രസംഗിച്ചു.

കുഞ്ഞാമ്മദ് പുഞ്ചാവി, ഹക്കിം മീനാപ്പീസ്, ഹസൈനാര്‍ ഹാജി,എം എസ്. ഹമീദ് ഹാജി  കെ.ബി.കുട്ടി ഹാജി, ഇല്യാസ് ബല്ല, യാക്കു ബ് ആവിയില്‍, സി.അബ്ദുല്ല ഹാജി, ജാഫര്‍ മുവാരിക്കുണ്ട്, കരീംകുശാല്‍നഗര്‍, എ. അബ്ദുല്ല, ടി. അന്തുമാന്‍, ഹുസൈന്‍, വേലായുധന്‍, ടി.കെ. സുമയ്യ, കദീജ ഹമീദ്, സക്കീന യുസഫ്, സുബൈദ, കെ. ശംസുദ്ധീന്‍, പി. അബൂബക്കര്‍, ടി.എച്ച്. ഖാദര്‍, ഇബ്രാഹിം പാലാട്ട്, മസാഫി മുഹമ്മദ് കുഞ്ഞി, സി.എച്ച്. മുഹമ്മദ് കുഞ്ഞി, സിദ്ദീഖ് കുശാല്‍നഗര്‍, നാസര്‍ലാന്റ് മാര്‍ക്ക് എന്നിവര്‍ സംമ്പന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, A Abdul Rahman on Pension issue, Ajanur Panchayath Muslim League, 
  < !- START disable copy paste -->

Post a Comment