Join Whatsapp Group. Join now!

കര്‍ക്കടകത്തിലെ കരുത്തായ സ്വാദൂറും പത്തിലക്കറി കൂട്ടുമായി വിദ്യാര്‍ത്ഥികള്‍

കര്‍ക്കടകത്തിലെ കരുത്തായ സ്വാദുറും പത്തിലക്കറികൂട്ടുകളൊരുക്കി ചെമ്മനാട് എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍. നമ്മള്‍ കാട്ടുചെടികളെന്നും NSS Camp conducted, Chemnad Jama-ath Higher Secondary School, NSS, Students, Food, CJHSS
കാസര്‍കോട്: (my.kasargodvartha.com 04.08.2018) കര്‍ക്കടകത്തിലെ കരുത്തായ സ്വാദുറും പത്തിലക്കറികൂട്ടുകളൊരുക്കി ചെമ്മനാട് എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍. നമ്മള്‍ കാട്ടുചെടികളെന്നും പാഴ്‌ച്ചെടികളെന്നും പറഞ്ഞ് വെട്ടിക്കളയുന്ന ഇലകളെക്കുറിച്ചാകാം പഴമക്കാര്‍ കുപ്പയിലെ മാണിക്യമെന്നൊക്കെ പറഞ്ഞത്.

പച്ചിലയുടെ മഹാത്മ്യം ഇനിയും നമ്മള്‍ മനസിലാക്കിയിട്ടില്ല. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഒരു ഇലക്കറി കഴിച്ചാല്‍ ആരോഗ്യത്തിന് ഏറെ ഗുണമാണ്. പത്തരമാറ്റുള്ള പത്തിലപ്പെരുമയെക്കുറിച്ച് ചിന്തിക്കേണ്ട മാസമാണ് കര്‍ക്കടകം. ശരീരബലം ഏറ്റവും കുറഞ്ഞിരിക്കുന്ന ഋതുവാണ് കേരളത്തിലെ മഴക്കാലമെന്നു പറയാവുന്ന ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസം പകുതിവരേയുള്ള കാലം. മനസും ശരീരവും ശുദ്ധീകരിച്ച് ബലപ്പെടുത്തുന്നതിന് ഏറ്റവും ഉചിതമായ മാസമാണിത്. ശരീരധാതുക്കളുടെ അളവും ഗുണവും മെച്ചപ്പെടുത്തി ഉന്‍മേഷവും രോഗപ്രതിരോധശേഷിയും സംഭരിക്കുന്നതിനുള്ള ശ്രമങ്ങള്‍ കര്‍ക്കടകത്തില്‍ ചെയ്യുന്നതാണ് ഉത്തമം.

പത്തിലകൂട്ടുകളായ താള്, തകര, തഴുതാമ, ചേമ്പ്, പയറില, ചേനയില, കുമ്പളത്തില, മത്തനില, കൂവളത്തില, മുള്ളന്‍ചീര എന്നിവയും മറ്റുമായി പലതരം ഇലക്കറികളാണ് എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ ഒരുക്കിയത്. ഇലകളുടെ ആയുര്‍വേദ മൂല്യത്തെക്കുറിച്ച് ചെമ്മനാട് ആയുര്‍വേദ ആശുപത്രിയിലെ ഡോ. യാസമീന്‍ കുട്ടികളോട് സംസാരിച്ചു. ശനിയാഴ്ച രാവിലെ നടന്ന ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പിനോടാനുബന്ധിച്ചാണ് എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ പത്തിലക്കറിവിഭവങ്ങളൊരുക്കിയത്.

ഇതിന് മുന്നോടിയായി നടന്ന ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പില്‍ ഡോ. ഇംതിയാസ്, ഡോ. യാസമീന്‍ എന്നിവര്‍ രോഗികളെ പരിശോധിച്ചു. ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ചെമ്മന്നട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷാസിയ സി എമ്മിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു.

സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സാലിമ ജോസഫ്, പി ടി എ പ്രതിനിധി അബ്ദുല്‍ ഖാദര്‍ ബി എച്ച്, സ്‌കൂള്‍ കമ്മിറ്റി കണ്വീനര്‍ നൗഷാദ് ആലിച്ചേരി, ജമാഅത്ത് ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എന്‍ എസ് എസ് അഡ്വൈസര്‍ അന്‍വര്‍ ഷംനാട്, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പി ഇ എ റഹ്മാന്‍ പാണത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: NSS Camp conducted, Chemnad Jama-ath Higher Secondary School, NSS, Students, Food, CJHSS.

Post a Comment