Join Whatsapp Group. Join now!

പെരുന്നാള്‍ - ഓണം കിറ്റുമായി സന്നദ്ധ സംഘടനകള്‍

പ്രളയക്കെടുതികള്‍ക്കിടയിലും പാവപ്പെട്ടവര്‍ക്ക് പെരുന്നാള്‍ - ഓണം കിറ്റുകള്‍ വിതരണം ചെയ്ത് വിവിധ സന്നദ്ധ സംഘടനകള്‍. ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിKerala, News, Eid, Onam, Kasargod, Kit, Eid -Onam kit distributed
കാസര്‍കോട്: (my.kasargodvartha.com 21.08.2018) പ്രളയക്കെടുതികള്‍ക്കിടയിലും പാവപ്പെട്ടവര്‍ക്ക് പെരുന്നാള്‍ - ഓണം കിറ്റുകള്‍ വിതരണം ചെയ്ത് വിവിധ സന്നദ്ധ സംഘടനകള്‍. ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രദേശത്തെ അര്‍ഹരായവര്‍ക്ക് പെരുന്നാള്‍ - ഓണം ആവശ്യത്തിനുള്ള ഭക്ഷണ സാധനങ്ങളടങ്ങിയ കിറ്റാണ് വിതരണം ചെയ്യുന്നത്.


നിര്‍ദ്ധനരെ സഹായിക്കുക എന്നത് യുവജന കൂട്ടായ്മകളുടെ കടമ: ബാബു പെരിങ്ങോത്ത്

ചെര്‍ക്കള: നിര്‍ദ്ധനരായ ജനവിഭാഗങ്ങളോടും കേരളത്തിലെ ദുരിതബാധിതരോടും കരുണ കാണിക്കേണ്ടത് യുവജന കൂട്ടായ്മകളുടെ കര്‍ത്തവ്യമാണെന്ന് വിദ്യാനഗര്‍ സിഐ ബാബു പെരിങ്ങോത്ത് പറഞ്ഞു. ബേര്‍ക്ക ചാരിറ്റി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പെരുന്നാള്‍ - ഓണം കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലന്‍, വെള്ളച്ചി എന്നീ രോഗികള്‍ക്കുള്ള സാമ്പത്തിക സഹായവും വിതരണം ചെയ്തു.

പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഭക്ഷ്യവസ്തുശേഖരണവും ബേര്‍ക്ക ചാരിറ്റി ഫൗണ്ടേഷന്‍ നടത്തി. മൊയ്തു പാലക്കുഴി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ബഷീര്‍ (ബാബ് കണ്‍സ്ട്രക്ഷന്‍ ഗോവ), ഇബ്രാഹിം ചെര്‍ക്കള, മുഹമ്മദ് ബേവി, അഹ്മദ് അഗല്‍പ്പാടി, സി മാഹിന്‍, ഉസ്മാന്‍, അസീസ്, റിയാസ്, ലത്തീഫ് തുടങ്ങിയവര്‍ സംസാരിച്ചു. ഹനീഫ തങ്ങള്‍ ചേരൂര്‍ പ്രാര്‍ത്ഥന നടത്തി. അഹമദ് സ്റ്റോര്‍ സ്വാഗതവും നവാസ് ബേര്‍ക്ക നന്ദിയും പറഞ്ഞു.



കിടപ്പിലായ രോഗികള്‍ക്ക് പെരുന്നാള്‍ - ഓണം ഭക്ഷണ കിറ്റുകള്‍ നല്‍കി

ചെര്‍ക്കള: പാലിയേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെട്ട കിടപ്പിലായ രോഗികള്‍ക്ക് പെരുന്നാള്‍ - ഓണം ഭക്ഷണ കിറ്റുകള്‍ നല്‍കി. സ്ഥാപനങ്ങളും സന്നദ്ധ പ്രവര്‍ത്തകരും നല്‍കിയ ഭക്ഷ്യ കിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറി.

ഡോ. ഷംസീന, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി അഷറഫ്, പാലിയേറ്റീവ് കെയര്‍ നഴ്‌സ് രാധാമണി എന്നിവര്‍ ഏറ്റുവാങ്ങി. ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഹാജിറ അധ്യക്ഷത വഹിച്ചു. സ്വപ്ന, ജലജ, മിഥുന, സുജാത, നാരായണന്‍, റഫീഖ്, രോഹിണി, ലിജി എന്നിവര്‍ സംസാരിച്ചു. ഭക്ഷ്യകിറ്റ് കിടപ്പുരോഗികളുടെ വീടുകളില്‍ എത്തിച്ചു നല്‍കും.


Keywords: Kerala, News, Eid, Onam, Kasargod, Kit, Eid -Onam kit distributed

Post a Comment