Join Whatsapp Group. Join now!

എയിംസ് ആശുപത്രി കാസര്‍കോട്ട് തന്നെ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം

കേന്ദ്രം കേരളത്തിന് അനുവദിച്ച എയിംസ് ആശുപത്രി കാസര്‍കോടിന് നല്‍കണമെന്ന ആവശ്യവുമായി എസ്.ഡി.പി.ഐയും രംഗത്ത്. ആശുപത്രി കാസര്‍കോടിന് അത്യാവശ്യമായിട്ടുള്ളതാണെന്ന് Kerala, News, Demand for start AIMS in Kasaragod
എയിംസ് കാസര്‍കോട്ട് സ്ഥാപിക്കണം: ഐ.എന്‍.എല്‍

കാസര്‍കോട്: (my.kasargodvartha.com 04.07.2018) കേന്ദ്ര ആരോഗ്യ മന്ത്രി കെ.പി നദ്ധയുമായി സംസ്ഥാന ആരോഗ്യമന്ത്രി പി.കെ ശൈലജ ടീച്ചര്‍ നടത്തിയ കൂടിക്കാഴ്ചയിലുണ്ടായ ധാരണയുടെ അടിസ്ഥാനത്തില്‍ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ് (എയിംസ്) കേരളത്തിന് അനുവദിക്കാന്‍ പോകുന്ന സാഹചര്യത്തില്‍ എയിംസ് കാസര്‍കോട് ജില്ലയില്‍ സ്ഥാപിക്കണമെന്ന് ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് നിവേദനം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഇ- മെയില്‍ മുഖേന അദ്ദേഹം അയച്ചുകൊടുത്തു.

എയിംസ് ഇല്ലാത്ത അല്‍പം സംസ്ഥാനത്തില്‍ ഒന്ന് കേരളമാണെങ്കില്‍ ഒരു മെഡിക്കല്‍ കോളേജ് പോലുമില്ലാത്ത ജില്ലയാണ് കാസര്‍കോട്. എയിംസ് കാസര്‍കോട് സ്ഥാപിക്കാമെന്ന പൊതു ധാരണ ഉണ്ടായിരിക്കെ ആരോഗ്യമേഖലയില്‍ രണ്ട് മെഡിക്കല്‍ കോളേജ് അടക്കം എല്ലാ സൗകര്യങ്ങളുമുള്ള കോഴിക്കോട്ട് എയിംസ് സ്ഥാപിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. ബദിയടുക്കയില്‍ മെഡിക്കല്‍ കോളേജിന് തുടക്കം കുറിച്ചെങ്കിലും ഇതുവരെ പണി പൂര്‍ത്തിയാകാതെ കിടക്കുകയാണ്. ഏറെ പ്രതീക്ഷയോട് കാസര്‍കോട്ടുകാര്‍ കാത്തു നിന്ന കേന്ദ്ര സര്‍വ്വകശാലയുടെ കീഴിലുള്ള മെഡിക്കല്‍ കോളേജ് സ്വപ്നം മാത്രമായി മാറുന്നു. ജില്ലയിലെ ആശുപത്രികളിലെ ശോചനീയാവസ്ഥ തുടരുന്നു.  ഒരു മെഡിക്കല്‍ കോളേജോ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി പോലുമില്ലാത്ത ജില്ലയാണ് കാസര്‍കോട്. ഒരു പനി വന്നാല്‍ പോലും കാസര്‍കോട്ടുകാര്‍ക്ക് അന്യസംസ്ഥാനത്തെ ആശ്രയിക്കേണ്ടി വരുന്നു. ഇത്തരം സാഹചര്യത്തില്‍ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതമനുഭവിക്കുന്നവര്‍ അടക്കമുള്ള ജനങ്ങളുടെ വികാരം കണക്കിലെടുത്ത് എയിംസ് കാസര്‍കോട്ട് തന്നെ സ്ഥാപിക്കണമെന്ന് അസീസ് കടപ്പുറം ആവര്യപ്പെട്ടു.

എയിംസ് ആശുപത്രി കാസര്‍കോടിന് നല്‍കണമെന്ന ആവശ്യവുമായി എസ്.ഡി.പി.ഐ

കാസര്‍കോട്: (my.kasargodvartha.com 04.07.2018) കേന്ദ്രം കേരളത്തിന് അനുവദിച്ച എയിംസ് ആശുപത്രി കാസര്‍കോടിന് നല്‍കണമെന്ന ആവശ്യവുമായി എസ്.ഡി.പി.ഐയും രംഗത്ത്. ആശുപത്രി കാസര്‍കോടിന് അത്യാവശ്യമായിട്ടുള്ളതാണെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡണ്ട് എന്‍.യു. അബ്ദുല്‍ സലാം പറഞ്ഞു. മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കണമെന്ന് പറഞ്ഞ് വര്‍ഷങ്ങളായി ഇവിടുത്തെ ജനങ്ങള്‍ അലമുറയിട്ടിട്ടും ഇതു വരെ യാഥാര്‍ത്യമായിട്ടില്ല.

എന്തിനും മറ്റു സംസ്ഥാനങ്ങളിലെ ആശുപത്രികളെ ആശ്രയിക്കുന്ന കാസര്‍കോടിനും, എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കും എയിംസ് ആശ്വാസമാകുമെന്നും, എയിംസ് കാസര്‍കോടിന് നല്‍കി സര്‍ക്കാര്‍ കാസര്‍കോട്ടെ ജനതയോട് നീതി പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Demand for start AIMS in Kasaragod
  < !- START disable copy paste -->

Post a Comment