Join Whatsapp Group. Join now!

സോഷ്യല്‍ മീഡിയകളിലെ വ്യക്തിഹത്യ; ശക്തമായ നടപടി സ്വീകരിക്കണം: എ. അബ്ദുര്‍ റഹ് മാന്‍

വ്യക്തികളേയും സംഘടനകളേയും അവഹേളിക്കുന്നതിനും ബ്ലാക്ക് മെയില്‍ ചെയ്യുന്നതിനും സോഷ്യല്‍ മീഡിയയെ A Abdul Rahman demands proper investigation on Social media Fake messages, Social Media, Complaint, Cherkalam Abdulla, SP, Muslim League.
കാസര്‍കോട്: (my.kasargodvartha.com 30.07.2018) വ്യക്തികളേയും സംഘടനകളേയും അവഹേളിക്കുന്നതിനും ബ്ലാക്ക് മെയില്‍ ചെയ്യുന്നതിനും സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്ന സാമൂഹ്യ ദ്രോഹികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കാസര്‍കോട് വെച്ച് അന്തരിച്ച മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും സര്‍വ്വാദരണീയനായ നേതാവുമായ ചെര്‍ക്കളം അബ്ദുല്ലയുടെ മരണവുമായി ബന്ധപ്പെട്ട് സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത അപവാദങ്ങളാണ് ചിലര്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചത്.
A Abdul Rahman demands proper investigation on Social media Fake messages, Social Media, Complaint, Cherkalam Abdulla, SP, Muslim League.

ചെര്‍ക്കളം അബ്ദുല്ല അസുഖ ബാധിതനായി ആശുപത്രിയില്‍ ചികിത്സ തേടിയ സമയത്ത് ഒരുപാട് പ്രാവശ്യം അദ്ദേഹത്തിന്റെ മരണം ആഘോഷിച്ച സൈബര്‍ ദ്രോഹികള്‍ മരണത്തിന് ശേഷം വേദന അനുഭവിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തെയും മുസ്ലിം ലീഗ് പാര്‍ട്ടിയേയും ജനമധ്യത്തില്‍ അപമാനിക്കുന്ന തരത്തിലാണ് നവമാധ്യമങ്ങളിലൂടെ അപവാദ പ്രചരണങ്ങള്‍ നടത്തിയത്. ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.

കാസര്‍കോടും പരിസര പ്രദേശങ്ങളിലും വ്യാപാരികളേയും, കെട്ടിട ഉടമകളേയും, ഉദ്യോഗസ്ഥരേയും, കരാറുകാരെയും പൊതു പ്രവര്‍ത്തകരേയും ഭീഷണിപ്പെടുത്തിയും ബ്ലാക്ക് മെയില്‍ ചെയ്തും ഒരു സംഘം പ്രവര്‍ത്തിച്ചുവരുന്നു. യാതൊരുവിധ അനുമതിയുമില്ലാതെ നടത്തുന്ന ന്യൂസ് പോര്‍ട്ടല്‍ വഴിയാണ് കൂടുതല്‍ സൈബര്‍ ഗുണ്ടായിസമുണ്ടാവുന്നത്. ഇവര്‍ സംഘടിതമായി കള്ളംപ്രചരിപ്പിച്ച് പൊതു സമൂഹത്തെ ആശയക്കുഴപ്പത്തിലാക്കി നുണകളെ സത്യമാക്കാന്‍ ശ്രമിക്കുകയാണ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേയുള്ള നടപടികള്‍ ദുര്‍ബലമാകുന്നത് കൊണ്ടാണ് സൈബര്‍ ആക്രമങ്ങള്‍ ദിനംപ്രതി കൂടി വരുന്നത്. സൈബര്‍ ഗുണ്ടായിസവും വ്യക്തിഹത്യയും അപമാനിക്കലും ഒഴിവാക്കാന്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: A Abdul Rahman demands proper investigation on Social media Fake messages, Social Media, Complaint, Cherkalam Abdulla, SP, Muslim League.

Post a Comment