Join Whatsapp Group. Join now!

എസ് കെ എസ് എസ് എഫ് ജില്ലാതല റമദാന്‍ പ്രഭാഷണത്തിന് പ്രൗഡ ഗംഭീരമായ തുടക്കം

ആസക്തിക്കെതിരെ ആത്മസമരം എന്നീ പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് Kerala, News, Kasaragod, SKSSF, Ramadan speech, SKSSF Ramadan speech started.
കാസര്‍കോട്: (my.kasargodvartha.com 02.06.2018) ആസക്തിക്കെതിരെ ആത്മസമരം എന്നീ പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന റമദാന്‍ കാമ്പയിന്റെ ഭാഗമായി ജില്ലാ എസ് കെ എസ് എസ് എഫ് ശനിയാഴ്ച മുതല്‍ 5 വരെയുള്ള ദിവസങ്ങളിലായി കാസര്‍കോട് പുതിയ ബസ്റ്റാന്റ് സ്പീഡ് വേ ഗ്രൗണ്ട് ഖത്തര്‍ ഇബ്രാഹിം ഹാജി നഗറില്‍ സംഘടിപ്പിക്കുന്ന ജില്ലാതല റമദാന്‍ പ്രഭാഷണത്തിന് പ്രൗഡ ഗംഭീരമായ തുടക്കം.

സ്വാഗത സംഘം ചെയര്‍മാന്‍ ബേര്‍ക്ക അബ്ദുല്ല ഹാജി പതാക ഉയര്‍ത്തി. എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര അധ്യക്ഷനായി. സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍, ഉദ്ഘാടനം ചെയ്തു. അന്‍വര്‍ മുഹ് യുദ്ദീന്‍ ഹുദവി മുഖ്യ പ്രഭാഷണം നടത്തി.


ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന,അബുബക്കര്‍ സാലൂദ് നിസാമി, ഹംസത്തു സഅദി, അഹ് മദ് മുസ്ലിയാര്‍ ചെര്‍ക്കള, ബഷീര്‍ ദാരിമി തളങ്കര, എസ് പി സലാഹുദ്ദീന്‍, അബു തങ്ങള്‍, പൂക്കോയ തങ്ങള്‍, ഷറഫുദ്ദീന്‍ കുണിയ, സയ്യിദ് സൈഫുദ്ദീന്‍ തങ്ങള്‍, യൂനുസ് ഫൈസി പെരുമ്പട്ട, മുഹമ്മദ് കുഞ്ഞി തുരുത്തി, യു ബഷീര്‍ ഉളിയത്തടുക്ക, ഹുസൈന്‍ ഹാജി ബേര്‍ക്ക, സിദ്ദീഖ് ബെളിഞ്ച, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഇര്‍ഷാദ് ഹുദവി ബെദിര, ആദം ദാരിമി, സലാം ഫൈസി പേരാല്‍, ശിഹാബ് അണങ്കൂര്‍, ജൗഹര്‍ ഉദുമ എന്നിവര്‍ സംബന്ധിച്ചു.

ജൂണ്‍ മൂന്നിന് നടക്കുന്ന പ്രഭാഷണം സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ട്രഷറര്‍ ബി എം കുട്ടി അധ്യക്ഷനാകും. ജൂണ്‍ നാലിന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര അധ്യക്ഷനാകും.

ജൂണ്‍ രണ്ട് മുതല്‍ നാല് വരെ നടക്കുന്ന പരിപാടിയില്‍ പ്രമുഖ പ്രഭാഷകന്‍ അന്‍വര്‍ മുഹ് യുദ്ദീന്‍ ഹുദവി ബദര്‍ ഒരു ചരിത്ര വായന, എത്രയും പ്രിയപ്പെട്ട ഭര്‍ത്താവ് അറിയുവാന്‍, അബൂബക്കര്‍ സിദ്ദീഖ് (റ) ഉമ്മത്തിന്റെ വഴികാട്ടി എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. ജൂണ്‍ അഞ്ചിന്്സമാപനത്തോടനുബന്ധിച്ച് നടക്കുന്ന മഹാ സംഗമം.

വര്‍ഷങ്ങളായി എസ് കെ എസ് എസ് എഫ് സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണ പരിപാടിയുടെ സ്വാഗത സംഘ ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്ന പരേതനായ ഖത്തര്‍ ഇബ്രാഹിം ഹാജി അനുസ്മരണ സമ്മേളനവും ഇതോടൊപ്പം നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗവും സമസ്ത ജില്ലാ പ്രസിഡന്റുമായ ഖാളി ത്വാഖ അഹ് മദ് മൗലവി ഖാസിയാറകം ഉദ്ഘാടനം ചെയ്യും. സമസ്തയുടെ പ്രമുഖര്‍ ഖത്തര്‍ ഹാജിയെ അനുസ്മരിക്കും.

തുടര്‍ന്ന് സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സംസ്ഥാന -ജില്ലാ നേതാക്കളുടെയും, പ്രമുഖ സയ്യിദന്മാരുടെ നേതൃത്വത്തില്‍ മജ് ലിസുന്നൂര്‍ ആത്മീയ സദസ്സും, കൂട്ടുപ്രാര്‍ത്ഥനയും നടക്കും. കുട്ടു പ്രാര്‍ത്ഥനക്ക് പ്രമുഖ സൂഫിവര്യന്‍ ചെറുമോത്ത് ഉസ്താദ് നേതൃത്വം നല്‍കും. നാല് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ അല്‍ ഹൈദ്രോസി, സയ്യിദ് എന്‍ പി.എം സൈനുല്‍ ആബിദീന്‍ എന്നിവര്‍ നേത്യത്വം നല്‍കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, SKSSF, Ramadan speech, SKSSF Ramadan speech started.

Post a Comment