Join Whatsapp Group. Join now!

വികസന മുരടിപ്പിനെതിരെ അധികാരികള്‍ ശ്രദ്ധ ചെലുത്തണം: എസ് ഡി പി ഐ

മണ്ഡലത്തില്‍ തുടങ്ങി വെച്ച പല പദ്ധതികളും പാതി വഴിയിലാണെന്നും പല ജില്ലകളിലും ക്രിയാത്മകമായി പദ്ധതികള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ കെ എസ് ടി പി റോഡ് പണി Kerala, News, SDPI Uduma Committee office bearers
ഉദുമ: (my.kasargodvartha.com 02.05.2018) മണ്ഡലത്തില്‍ തുടങ്ങി വെച്ച പല പദ്ധതികളും പാതി വഴിയിലാണെന്നും പല ജില്ലകളിലും ക്രിയാത്മകമായി പദ്ധതികള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ കെ എസ് ടി പി റോഡ് പണി അടക്കമുള്ളവ മന്ദഗതിയിലാണെന്നും എസ്ഡിപിഐ ഉദുമ മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. ടൂറിസത്തെ വികസിപ്പിച്ചെടുക്കാന്‍ പറ്റിയ കേന്ദ്രങ്ങളാണ് ഉദുമ മണ്ഡലത്തിലുള്ളതെന്നും മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ അധികാരികള്‍ ശ്രദ്ധ ചെലുത്തണമെന്നും എസ് ഡി പി ഐ ആവശ്യപ്പെട്ടു.

പ്രതിനിധി സഭ രാവിലെ 10 മണിക്ക് മണ്ഡലം വൈസ് പ്രസിഡണ്ട് ബി കെ മുഹമ്മദ് ഷാ പതാക ഉയര്‍ത്തി. അഷ്‌റഫ് കോളിയടുക്കം അധ്യക്ഷത വഹിച്ച പരിപാടി ജില്ലാ സെക്രട്ടറി ഖാദര്‍ അറഫ ഉദ്ഘാടനം ചെയ്തു. മുനാസിഫ് ദേളി സ്വാഗതം പറഞ്ഞു. തുടര്‍ന്ന് 2018-19 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഭാരവാഹികളായി ബി കെ മുഹമ്മദ് ഷാ (പ്രസിഡണ്ട്), ഫൈസല്‍ കോളിയടുക്കം (സെക്രട്ടറി), മനാസ് പാലിച്ചിയടുക്കം (വൈസ് പ്രസിഡണ്ട്), മുനാസിഫ് ദേളി (ജോ. സെക്രട്ടറി), ഷഫീഖ് മൊവ്വല്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. കമ്മിറ്റിയിലേക്ക് മൂസ ഉദുമ, ജലീല്‍ മേല്‍പറമ്പ എന്നിവരേയും, ജില്ലാ കൗന്‍സിലറായി അഷ്‌റഫ് കോളിയടുക്കത്തേയും തെരെഞ്ഞെടുത്തു. ഫൈസല്‍ കോളിയടുക്കം നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News,  SDPI Uduma Committee office bearers
   < !- START disable copy paste -->

Post a Comment