Join Whatsapp Group. Join now!

ദാറുല്‍ ഖൈര്‍ പാര്‍പ്പിട പദ്ധതിക്ക് ഭൂമി നല്‍കി കാരുണ്യം കളനാട്

റമദാന്‍ റിലീഫ് വ്യത്യസ്ഥമാക്കി നിര്‍ദ്ധനര്‍ക്ക് ഭവന നിര്‍മാണത്തിന് ഭൂമി നല്‍കി കാരുണ്യം കളനാട് ചാരിറ്റബിള്‍ ട്രസ്റ്റ് മാതൃകയായി. ആതുരസേവന മേഖലയില്‍ സാന്ത്വന Kerala, News, Kasaragod, Kalanad, Land, Donated, Karunya kalnad, Ramadan, Land donated by Karunyam Kalanad
കളനാട്: (my.kasargodvartha.com 20.05.2018) റമദാന്‍ റിലീഫ് വ്യത്യസ്ഥമാക്കി നിര്‍ദ്ധനര്‍ക്ക് ഭവന നിര്‍മാണത്തിന് ഭൂമി നല്‍കി കാരുണ്യം കളനാട് ചാരിറ്റബിള്‍ ട്രസ്റ്റ് മാതൃകയായി. ആതുരസേവന മേഖലയില്‍ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ ചെയ്ത് വരുന്ന കാരുണ്യം കളനാട് റമദാന്‍ മാസം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്. ഈ വര്‍ഷം ദാറുല്‍ ഖൈര്‍ ഭൂമി ദാനത്തിന് പുറമെ നിത്യ ചെലവിന് വകയില്ലാത്ത ഇടത്തരക്കാര്‍ക്ക് പലിശ രഹിത വായ്പാ, നിരാലംബര്‍ക്ക് സൗജന്യ റേഷന്‍, പുതുവസ്ത്രങ്ങള്‍ എന്നിങ്ങനെ നിരവധി സാന്ത്വന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.


ദാറുല്‍ ഖൈര്‍ ഭൂമിയുടെ ആദാരം അവകാശിക്ക് നല്‍കുന്നതിന് വേണ്ടി കാരുണ്യം കളനാട് ചെയര്‍മാന്‍ ഹക്കീം ഹാജി കോഴിത്തിടില്‍ കാരുണ്യം കളനാട് അഡ്മിനിസ്‌ട്രേഷന്‍ അംഗം ഹമീദ് കുട്ടിച്ചാക്ക് കൈമാറി. ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ എം കെ ളാഹിര്‍ സ്വാഗതം പറഞ്ഞു.

എസ് കെ ഷരീഫ് ഹാജി, സ്വബാഹിര്‍ മിലിട്ടറി, ശാഫി ഗാന്ധി, എം എ നവാസ്, അബ്ദുര്‍ റഹിമാന്‍ ഹാജി, മുഹമ്മദ് കെ എച്ച്, മുഹമ്മദ് യു കെ, ഹാഫിള് അബ്ദുല്‍ സലാം എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഭൂമി നല്‍കിയവര്‍ക്ക് വേണ്ടി ചടങ്ങില്‍ ഹാഫിസ് ഉവൈസ് അഹ്‌സനി പ്രത്യേക പ്രാര്‍ത്ഥന നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, Kalanad, Land, Donated, Karunya kalnad, Ramadan, Land donated by Karunyam Kalanad

Post a Comment