Kerala

Gulf

Chalanam

Obituary

Video News

കേരളത്തിലെ ഹൈന്ദവ നവോത്ഥാന നായകരെ കമ്യൂണിസ്റ്റുകാര്‍ ഹൈജാക്ക് ചെയ്യുന്നു: കെ. ശ്രീകാന്ത്

കാസര്‍കോട്: (my.kasargodvartha.com 12.03.2018) കേരളത്തിലെ ഹൈന്ദവ നവോത്ഥാന നായകരെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഹൈജാക്ക് ചെയ്യുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ. ശ്രീകാന്ത് പറഞ്ഞു. ഒബിസി മോര്‍ച്ച കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കേരളത്തിന്റെ നവോത്ഥാന നായകന്മാരിലൊരാളായ വൈകുണ്ഠ സ്വാമിയുടെ ജന്മദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രയത്‌നിച്ച മഹാത്തായ വ്യക്തിത്വത്തിനുടമയാണ് വൈകുണ്ഠ സ്വാമി. കേരളത്തിലെ ജാതിവ്യവസ്ഥയ്ക്കും അയിത്തോച്ചാടനത്തിനുമെതിരെ പ്രവര്‍ത്തിച്ചത് വൈകുണ്ഠ സ്വാമിയേ പോലെയുള്ള മഹത് വ്യക്തികളാണെന്നും എന്നാല്‍ കമ്മ്യുണിസ്റ്റുകാര്‍ ചരിത്രത്തെ വളച്ചൊടിക്കുകയാണ്. കണ്ണാടി പ്രതിഷ്ഠ നടത്തുകയും മേല്‍മുണ്ട് ധരിച്ച് ക്ഷേത്രത്തിനകത്ത് പ്രവേശനമില്ലാതിരുന്ന കാലത്ത് തന്റെ ക്ഷേത്രത്തില്‍ തലപ്പാവ് ധരിച്ച് അകത്ത് കടക്കല്‍ വൈകുണ്ഠ സ്വാമികള്‍ നിര്‍ബന്ധമാക്കി. ഉച്ചനീച്ഛത്വങ്ങള്‍ ഇല്ലാതാക്കാനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കിയെന്നും ശ്രീകാന്ത് പറഞ്ഞു.

കണ്ണാടിയെ വൈകുണ്ഠ സ്വാമിയുടെ രൂപമായി സങ്കല്‍പ്പിച്ചു പുഷ്പാര്‍ച്ചന നടത്തി. യോഗത്തില്‍ ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് എന്‍.സതീശന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം കെ.പി. പ്രശോബ്, അഡ്വ. നവീന്‍ രാജ്, ജില്ലാ ട്രഷറര്‍ മനോജ് അമെയ, ഐടി സെല്‍ കണ്‍വീനര്‍ കെ.പി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഒബിസി മോര്‍ച്ച ജില്ലാ ജന.സെക്രട്ടറിമാരായ പുഷ്പരാജ് കെ ഐല സ്വാഗതവും ചിത്രന്‍ അരയി നന്ദിയും പറഞ്ഞു.



< !- START disable copy paste -->

Kasargod Vartha

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive