Join Whatsapp Group. Join now!

മത്സ്യ വ്യാപാരം റോഡരികില്‍; പരിഹാരം ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ

കുമ്പളയിലെ മത്സ്യവ്യാപാരം മാര്‍ക്കറ്റിലേക്ക് മാറ്റാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാവണമെന്ന് Kerala, News, Kasargod, Kumbala, DYFI, Fish trading, Complaint, Action, DYFI against Fish trading in Road side.
കുമ്പള: (my.kasargodvartha.com 24.11.2017) കുമ്പളയിലെ മത്സ്യവ്യാപാരം മാര്‍ക്കറ്റിലേക്ക് മാറ്റാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാവണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. മത്സ്യവ്യാപാരം റോഡ് തടസ്സപ്പെടുത്തി നടത്തുന്നത് മൂലം ഇതുവഴി കാല്‍നട യാത്രയും വാഹന ഗതാഗതവും പൂര്‍ണമായും നിലച്ചിരിക്കുകയാണ്.

റോഡരികില്‍ മത്സ്യവ്യാപാരം നടത്തുന്നവരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തി. സംഭവത്തില്‍ അടിയന്തിരമായി നടപടി സ്വീകരിച്ച് റോഡ് ഗതാഗത യോഗ്യമാക്കി വ്യാപാരം മാര്‍ക്കറ്റിലേക്ക് മാറ്റാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം സമര പരിപാടികളുമായി മുന്നോട്ട്‌
പോകുമെന്നും ഡി.വൈ.എഫ്.ഐ കുമ്പള മേഖലാ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.

Kerala, News, Kasargod, Kumbala, DYFI, Fish trading, Complaint, Action, DYFI against Fish trading in Road side.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Kumbala, DYFI, Fish trading, Complaint, Action, DYFI against Fish trading in Road side.

Post a Comment