Join Whatsapp Group. Join now!

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള മാധ്യമ വിഭാഗമായ പ്രസ് Kerala, News, Inauguration.
കാസര്‍കോട്: (my.kasargodvartha.com 05.10.2017) കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള മാധ്യമ വിഭാഗമായ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പിഐബി), കൊച്ചി ഓഫീസ് കാസര്‍കോട് ടൗണിലെയും സമീപ പ്രദേശങ്ങളിലേയും മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രാദേശിക മാധ്യമ ശില്‍പശാല(വാര്‍ത്താ ലാപ്) സംഘടിപ്പിച്ചു.

സമയം ചീഫ് എഡിറ്ററും കേരള ഫോക് ലോര്‍ അക്കാദമി മുന്‍ ചെയര്‍മാനുമായ മുഹമ്മദ് അഹമ്മദ് ശില്‍പശാല ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയപരമായ വാര്‍ത്തകള്‍ മാത്രം നല്‍കാതെ പ്രാദേശിക സംസ്‌കൃതിയെ കുറിച്ചുള്ള വാര്‍ത്തകള്‍ കൂടി നല്‍കാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മതേതര ജീവിതത്തെ ഉയര്‍ത്തി പിടിക്കാന്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആലോചിക്കേണ്ടതുണ്ട്. തുറന്ന് പറയാനുള്ള ആര്‍ജ്ജവം ആര്‍ക്കു മുന്നിലും മാധ്യമപ്രവര്‍ത്തകര്‍ പണയപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Kerala, News, Inauguration

സാംസ്‌കാരിക മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ് പ്രസിഡണ്ട് ശ്രീ ടി എ ഷാഫി അധ്യക്ഷത വഹിച്ചു.
പിഐബി അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീ ഐസക് ഈപ്പന്‍ പിഐബിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും കേന്ദ്ര ഗവണ്‍മെന്റ് പദ്ധതികളുടെയും നയങ്ങളുടെയും റിപ്പോര്‍ട്ടിങ്ങിനെ സംബന്ധിച്ചും വിശദീകരിച്ചു.

പ്രസ് ക്ലബ് സെക്രട്ടറി വിനോദ് പായം, അമൃത ടിവി, സൂര്യ ടിവി എന്നിവയുടെ മുന്‍ കറസ്‌പോണ്ടന്റ് വി വി പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. പിഐബി കൊച്ചി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ശ്രീമതി അനില ബി സ്വാഗതം ആശംസിച്ചു.

പോസിറ്റീവ് റിപ്പോര്‍ട്ടിങ്ങ് എന്ന വിഷയത്തില്‍ മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ കെ. ബാലകൃഷ്ണന്‍ ക്ലാസെടുത്തു. പോസിറ്റീവ് റിപ്പോര്‍ട്ടിങ്ങ് എന്നത് സര്‍ക്കാരിനോടുള്ള കൂറല്ല മറിച്ച് സമൂഹത്തോടുള്ള കൂറാണെന്ന് അദ്ദേഹം പറഞ്ഞു. സ്വച്ഛ്ഭാരത് ദൗത്യം പോലുള്ള പദ്ധതികളുടെ നടത്തിപ്പ് സൂക്ഷ്മമായി നിരീക്ഷിച്ച് സമൂഹത്തില്‍ ശുചിത്വം ഉറപ്പ് വരുത്തേണ്ടത് മാധ്യമങ്ങളുടെ കടമയാണെന്ന് വികസനോന്മുഖ മാധ്യമ പ്രവര്‍ത്തനം എന്ന വിഷയത്തില്‍ സെഷന്‍ കൈകാര്യം ചെയ്ത സംസ്ഥാന ശുചിത്വ മിഷന്‍ കണ്ണുര്‍ അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ ശ്രീ സുരേഷ് കസ്തൂരി പറഞ്ഞു.

ഡിജിറ്റല്‍ ഇന്ത്യ വെല്ലുവിളികള്‍, പ്രതീക്ഷകള്‍, മാധ്യമപ്രവര്‍ത്തുകരുടെ പങ്ക് എന്ന വിഷയത്തില്‍ മലയാള മനോരമ കണ്ണൂര്‍ യൂണിറ്റ് സബ് എഡിറ്റര്‍ ശ്രീ അഹമ്മദ് സുബൈര്‍ പറമ്പന്‍ ക്ലാസ് നയിച്ചു. വാര്‍ത്ത എഴുത്തിലും അവതരണത്തിലും വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും വാര്‍ത്തയുടെ അടിസ്ഥാന തത്വങ്ങളില്‍ മാറ്റങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക മാധ്യമപ്രവര്‍ത്തകരും, കേന്ദ്ര ഗവണ്‍മെന്റും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ആവിഷ്‌കരിക്കുന്ന പ്രത്യേക പരിപാടിയാണ് വാര്‍ത്താ ലാപ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Inauguration,  Press information Bureau news lap conducted.

Post a Comment