Join Whatsapp Group. Join now!

കേരളത്തിലെ മത സ്ഥാപനങ്ങള്‍ക്ക് ഊര്‍ജം നല്‍കിയത് പ്രവാസികള്‍ എളേറ്റില്‍ ഇബ്രാഹിം

കേരളത്തിലെ ദീനീ നവോത്ഥാനത്തിന് വിപ്ലവാത്മകമായ മുന്നേറ്റം കുറിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്നതില്‍ പ്രവാസികള്‍ വഹിച്ച പങ്ക് വലുതാണെന്ന് Gulf, Dubai, Kanniyath academy brochure released.
ദുബൈ: (my.kasargodvartha.com 17.10.2017) കേരളത്തിലെ ദീനീ നവോത്ഥാനത്തിന് വിപ്ലവാത്മകമായ മുന്നേറ്റം കുറിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്നതില്‍ പ്രവാസികള്‍ വഹിച്ച പങ്ക് വലുതാണെന്ന് യു എ ഇ കെ എം സി സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ പറഞ്ഞു. അഞ്ചാണ്ട് പിന്നിടുന്ന ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമി നടപ്പിലാക്കുന്ന കര്‍മ പദ്ധതികളുടെ ബ്രോഷറിന്റെ പ്രകാശന കര്‍മം ദുബൈ ചാപ്റ്റര്‍ പ്രസിഡന്റ് റസാഖ് ചെറൂണിക്ക് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.


കേരളത്തില്‍ ഇന്നു കാണുന്ന പ്രതാപങ്ങള്‍ക്കും സമുദായത്തിന്റെ ഉയര്‍ച്ചയ്ക്കും കാരണം വിദ്യാ സമ്പന്നരായ ഒരു ജനതയെ വളര്‍ത്തി എടുത്തു എന്നുള്ളതാണ്. അതിന് തുടക്കം കുറിച്ച മഹാന്മാരിലെ കണ്ണിയാണ് കണ്ണിയത്ത് ഉസ്താദ്. ജീവിതത്തിലുടനീളം സൂക്ഷ്മത കാണിച്ച ആ മഹാനുഭാവന്റെ പേരിലുള്ള സ്ഥാപനത്തെ നെഞ്ചേറ്റുന്നതില്‍ സമുദായം ശ്രദ്ധാകുലരാവണമെന്നും എളേറ്റില്‍ കൂട്ടിച്ചേര്‍ത്തു. ചാപ്റ്റര്‍ പ്രസിഡന്റ് റസാഖ് ചെറൂണി അധ്യക്ഷത വഹിച്ചു. ദുബൈ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി മുനീഫ് ബദിയടുക്ക സ്വാഗതം പറഞ്ഞു.

വിഷന്‍ 2020 കര്‍മ പദ്ധതികള്‍ ട്രഷറര്‍ സലാം കന്യപ്പാടി വിശദീകരിച്ചു. ഡി സി സി ജില്ലാ പ്രസിഡന്റ് ഹക്കീം കുന്നില്‍, കണ്ണിയത്ത് അക്കാദമി കേന്ദ്ര കമ്മിറ്റി സെക്രട്ടറി മാഹിന്‍ കേളോട്ട്, മാനേജര്‍ ഇബ്രാഹിം ഫൈസി, കെ എം സി സി നേതാക്കളായ ഹസൈനാര്‍ തോട്ടുംഭാഗം, എം എ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ആറങ്ങാടി, മുനീര്‍ ചെര്‍ക്കള, ടി ആര്‍ ഹനീഫ, യൂത്ത് കോണ്‍ഗ്രസ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍, ഇന്‍കാസ് സെക്രട്ടറി നൗഷാദ് കന്യപ്പാടി, അജ്മാന്‍ കാസര്‍കോട് ജില്ലാ കെ എം സി സി പ്രസിഡന്റ് അഷ്‌റഫ് നീര്‍ച്ചാല്‍, ജനറല്‍ സെക്രട്ടറി ഷാഫി മാര്‍പ്പനടുക്ക, മണ്ഡലം ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍, ദുബൈ എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കനിയടുക്കം, മുഹമ്മദ് പിലാങ്കട്ട, അഷ്‌റഫ് കുക്കംകൂടല്‍, ജി എസ് ഇബ്രാഹിം, അബ്ദുല്ല ബെളിഞ്ചം, ഇ ബി അഹ് മദ്, ശംസുദ്ദീന്‍ പാടലടുക്കം, സുബൈര്‍ മാങ്ങാട്, അന്താസ് ചെമ്മനാട്, യൂസുഫ് മുക്കൂട്, റഫീഖ് മാങ്ങാട്, റസാഖ് ബദിയടുക്ക, സിദ്ദീഖ് കൈക്കമ്പ സംബന്ധിച്ചു. സെക്രട്ടറി സത്താര്‍ നാരമ്പാടി നന്ദി പറഞ്ഞു.

Keywords: Gulf, Dubai, Kanniyath academy brochure released.

Post a Comment