Join Whatsapp Group. Join now!

'ഇബാദ 2017'; ഖലീല്‍ ഹുദവി ഒക്ടോബര്‍ 20ന് ദുബൈയില്‍ പ്രഭാഷണം നടത്തും

പ്രമുഖ വാഗ്മിയും യുവ പണ്ഡിതനുമായ ഖലീല്‍ ഹുദവിയുടെ ദുബൈ പ്രഭാഷണം ''ഇബാദ 2017'' ഒക്ടോബര്‍ 20 ന് Dubai, Gulf, News, Khaleel Hudhavi.Dubai, Gulf, News, Khaleel Hudhavi, 'Ibada 2017'; Khaleel Hudavi will speak in Dubai
ദുബൈ: (my.kasargodvartha.com 14.10.2017) പ്രമുഖ വാഗ്മിയും യുവ പണ്ഡിതനുമായ ഖലീല്‍ ഹുദവിയുടെ ദുബൈ പ്രഭാഷണം 'ഇബാദ 2017' ഒക്ടോബര്‍ 20 ന് നടക്കും. വെള്ളിയാഴ്ച രാത്രി എട്ടു മുതല്‍ ദേരയിലെ ഗ്രീക്ക് പേള്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് പ്രഭാഷണ പരിപാടി. മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി ട്രഷററും മുന്‍ ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ടുമായ മാഹിന്‍ കേളോട്ടിനും ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയുടെ പ്രചരണാര്‍ത്ഥം യു എ ഇലെത്തിയ പ്രധിനിധികള്‍ക്കും സ്വീകരണം നല്‍കും.

കാസര്‍കോട് ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് റിസര്‍ച്ച് ഇന്ത്യ സി ഇ ഒയും പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ഷരീഫ് പൊവ്വല്‍, കണ്ണിയത്ത്് ഉസ്താദ് ഇസ്ലാമിക അക്കാദമി മാനേജര്‍ ഇബ്രാഹിം ഫൈസി, എസ് വൈ എസ് സെക്രട്ടറി റഷീദ് ബെളിഞ്ചം, യൂത്ത് കോണ്‍ഗ്രസ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, കെ എം സി സി കേന്ദ്ര- സംസ്ഥാന- ജില്ലാ- മണ്ഡലം നേതാക്കള്‍, വിവിധ സംഘടന ഭാരവാഹികള്‍, മത സാമൂഹിക സാസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖ വ്യക്തികള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

പരിപാടി വിജയമാക്കണമെന്ന് സലാം കന്യപ്പാടി (ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട്), പി ഡി നൂറുദ്ദീന്‍ (ജനറല്‍ സെക്രട്ടറി), ഫൈസല്‍ പട്ടേല്‍ (ട്രഷറര്‍) എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dubai, Gulf, News, Khaleel Hudhavi, 'Ibada 2017'; Khaleel Hudavi will speak in Dubai

Post a Comment