● നാനാത്വത്തിൽ ഏകത്വവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാൻ നെഹ്റു നൽകിയ സംഭാവനകൾ യോഗം അനുസ്മരിച്ചു
കാസർകോട്: (MyKasargodVartha) നിലവിലെ ബി.ജെ.പി. സർക്കാർ രാജ്യത്തിൻ്റെ ജനാധിപത്യ മൂല്യങ്ങൾ തകർത്ത് ഏകാധിപത്യം ഉപാസിക്കുവാൻ നടത്തുന്ന ശ്രമങ്ങളെ ജനങ്ങൾ അംഗീകരിക്കില്ലെന്ന് കാസർകോട് ഡി.സി.സി. പ്രസിഡൻ്റ് പി.കെ. ഫൈസൽ. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ 137-ാമത് ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് ഡി.സി.സി.യുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയ്ക്കും അനുസ്മരണ യോഗത്തിനും അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെഹ്റുവിൻ്റെ ജനാധിപത്യ ദർശനങ്ങൾ
നാനാജാതി മതസ്ഥരും വിവിധ ഭാഷകളും സംസ്കാരങ്ങളും ഉൾക്കൊള്ളുന്ന ഭാരതത്തെ, ജനാധിപത്യവും മതേതരത്വവും അടിസ്ഥാന ശിലയായ ഭരണഘടനയും പ്രധാനം ചെയ്ത് രാജ്യത്തെ കെട്ടിപ്പടുത്തത് ജവഹർലാൽ നെഹ്റുവാണെന്ന് പി.കെ. ഫൈസൽ അനുസ്മരിച്ചു.
സഹനസമരത്തിലൂടെ രാജ്യത്തിന് സ്വാതന്ത്ര്യം സമ്പാദിച്ചതിനുശേഷം അധികാരം കയ്യിലെത്തിയപ്പോൾ ജനങ്ങളെ ചവിട്ടിയരക്കാൻ ജവാഹർലാൽ നെഹ്റു ശ്രമിച്ചില്ല. പകരം ഏറ്റവും പാവപ്പെട്ട അടിസ്ഥാന വിഭാഗത്തിനും കൂടി ഭരണത്തിൻ്റെ പങ്കാളിത്തം വഹിക്കാനുള്ള അവസരമുണ്ടാകണമെന്ന ലക്ഷ്യം കൈവരിക്കുന്നതിനാണ് അദ്ദേഹം പ്രയത്നിച്ചത്. ഇതിനായി പ്രായപൂർത്തി വോട്ടവകാശം നടപ്പിൽ വരുത്തി രാജ്യത്ത് ജനാധിപത്യ സർക്കാരുകൾക്ക് രൂപം നൽകി എന്നതാണ് നെഹ്റുവിൻ്റെ പ്രസക്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നെഹ്റുവിൻ്റെ പിൻഗാമികളായ കോൺഗ്രസ് പ്രധാനമന്ത്രിമാരും ഈ ലക്ഷ്യം കൈവരിക്കുന്നതിനായി മുന്നോട്ടു പോയെങ്കിലും, ഇന്ന് ഇന്ത്യ ഭരിക്കുന്ന ബി.ജെ.പി. സർക്കാർ ഇതെല്ലാം തകർത്ത് ഏകാധിപത്യത്തിലേക്ക് നീങ്ങാനാണ് ശ്രമിക്കുന്നതെന്ന് പി.കെ. ഫൈസൽ പറഞ്ഞു.
അനുസ്മരണ യോഗം
ജവഹർലാൽ നെഹ്റുവിൻ്റെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് അനുസ്മരണ യോഗം ആരംഭിച്ചത്. ചടങ്ങിൽ ഡി.സി.സി. ജനറൽ സെക്രട്ടറി എം.സി. പ്രഭാകരൻ സ്വാഗതം പറഞ്ഞു.
കോൺഗ്രസ് നേതാക്കളായ വി.ആർ. വിദ്യാസാഗർ, അഡ്വ. പി.വി. സുരേഷ്, ഡോ. കെ.വി. ശശിധരൻ, രാജൻ പെരിയ, കെ. ഖാലിദ്, അഡ്വ. ശ്രീജിത്ത് മാടക്കൽ, കെ. ലക്ഷ്മണ പ്രഭു, എം. രാജീവൻ നമ്പ്യാർ, കെ.വി. ഭക്തവത്സലൻ, ഖാദർ മാന്യ, ഉഷ അർജുനൻ, എ. അബ്ദുൽ റസാഖ്, യു. വേലായുധൻ, മഹമൂദ് വട്ടേക്കാട്, രവി പൂജാരി, അർജുനൻ തായലങ്ങാടി, എ. പുരുഷോത്തമൻ നായർ, കമലാക്ഷ സുവർണ്ണ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Kasaragod DCC President P.K. Faisal criticized the BJP government for trying to establish a dictatorship, speaking at Jawaharlal Nehru's 137th birth anniversary commemoration held at the DCC office.
#KasargodVartha #JawaharlalNehru #PKFaisal #KasaragodDCC #CongressKerala #KeralaPolitics #MalayalamNews #DemocracyIndia #NehruJayanti #AparnaNews

