● ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന എം ജെ ശംസീറാണ് അറസ്റ്റിലായത്
കാഞ്ഞങ്ങാട്: (MyKasargodVartha) നഗരമധ്യത്തിൽ വൻ ലഹരിവേട്ട. റെയിൽവേ സ്റ്റേഷനിൽനിന്ന് ബസ് സ്റ്റാൻഡിലേക്കുള്ള റോഡിൽ നടത്തിയ പരിശോധനയിൽ 1.300 കിലോ കഞ്ചാവുമായി യുവാവിനെ ഹോസ്ദുർഗ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന എം ജെ ശംസീർ (30) ആണ് കേസിൽ അറസ്റ്റിലായത്.

കാസർകോട് എക്സൈസ് ഇൻ്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം നഗരത്തിൽ പരിശോധന നടത്തിയത്. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽനിന്ന് ബസ് സ്റ്റാൻഡിലേക്കുള്ള റോഡിലൂടെ കെഎൽ 60 ആർ 9740 എന്ന നമ്പറിലുള്ള എൻടോർഖ് സ്കൂട്ടറിൽ കഞ്ചാവ് കടത്തിക്കൊണ്ടുപോകുന്നതിനിടെയാണ് ശംസീറിനെ ഉദ്യോഗസ്ഥർ പിടികൂടിയത്.
ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി വി പ്രസന്നകുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് വാഹന പരിശോധന നടത്തിയത്. പിടിയിലായ പ്രതിയിൽനിന്ന് കണ്ടെടുത്ത കഞ്ചാവ് തൊണ്ടിമുതലായി സംഘം കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം എക്സൈസ് വകുപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പരിശോധനാ സംഘത്തിലെ ഉദ്യോഗസ്ഥർ
കാസർകോട് എക്സൈസ് ഇൻ്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എക്സൈസ് ഇൻസ്പെക്ടർ കെ സുബിൻരാജ്, ഉദ്യോഗസ്ഥരായ സുധീന്ദ്രൻ, കബീർ എന്നിവരും ഈ നീക്കത്തിൽ പങ്കെടുത്തു. ഇവർക്ക് പുറമെ ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ എം രാജീവൻ, പ്രിവൻ്റീവ് ഓഫീസർമാരായ കെ ഉണ്ണികൃഷ്ണൻ, ജോസഫ് അഗസ്റ്റിൻ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ഉദ്യോഗസ്ഥരായ പി മനോജ്, ടി വി ഗീത, സിവിൽ എക്സൈസ് ഓഫീസർമാരായ ആർ കെ അരുൺ, എം ശ്യാംജിത്ത്, ടി വി അതുൽ, സിവിൽ എക്സൈസ് ഓഫീസ് ഡ്രൈവർ മൈക്കിൾ ജോസഫ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
കഞ്ചാവ് എവിടെനിന്നാണ് ലഭിച്ചതെന്നും, ഇത് ആർക്കൊക്കെ എത്തിക്കാനായിരുന്നു ശ്രമിച്ചതെന്നും എക്സൈസ് സംഘം അന്വേഷിച്ചുവരികയാണ്. പിടിയിലായ പ്രതിയെ 2026 ഒക്ടോബർ 29 വ്യാഴാഴ്ച വൈകീട്ടോടെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ലഹരിവേട്ടയുമായി ബന്ധപ്പെട്ട ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Hosdurg excise arrested a youth with 1.3 kg of ganja in Kanhangad.
Keywords: Kanhangad drug bust, Hosdurg excise ganja seizure, Youth arrested with ganja Kasaragod
#KasargodVartha #KanhangadNews #KasaragodExcise #GanjaSeized #KeralaCrimeNews #NDPSAct #MalayalamNews #RenuNews