Join Whatsapp Group. Join now!

Book Release | മാധവൻ പാടി അപരന് വേണ്ടി ജീവിച്ച സാമൂഹിക പ്രവർത്തകൻ: സി എച്ച് കുഞ്ഞമ്പു; 'പാടി ഒരു തൂവൽ സ്പർശം' പ്രകാശനം ചെയ്തു

കാസർകോട് ഗവൺമെന്റ് കോളജ് പൂർവ വിദ്യാർഥി കൂട്ടായ്മയായ ഒരുവട്ടം കൂടി സംഘടിപ്പിച്ച മാധവൻ പാടി അനുസ്മരണവും ഓർമപ്പുസ്തക പ്രകാശനവും നടന്നു.

● 'പാടി ഒരു തൂവൽ സ്പർശം' എന്ന പുസ്തകം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം പ്രകാശനം ചെയ്തു

കാസർകോട്: (MyKasargodVartha) പുഞ്ചിരിയും സേവനവുമായി സദാ നേരവും അപരന് വേണ്ടി ജീവിച്ച സാമൂഹിക പ്രവർത്തകനായിരുന്നു മാധവൻ പാടിയെന്ന് മുൻ എം.എൽ.എ. സി.എച്ച്. കുഞ്ഞമ്പു പറഞ്ഞു. ചെന്നിടത്തൊക്കെ സേവന മികവിൻ്റെ പ്രകാശം അടയാളപ്പെടുത്തിയ മാധവൻ പാടിയെ നാട്ടുകാർക്കും ഗൾഫുകാർക്കും ഒരിക്കലും മറക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാസർകോട് ഗവ. കോളജിലെ 1975-85 കാലഘട്ടത്തിലെ സഹപാഠികളുടെ കൂട്ടായ്മയായ 'ഒരുവട്ടം കൂടി' സംഘടിപ്പിച്ച മാധവൻ പാടി അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Memorial Book 'Padi Oru Thooval Sparsham' Released in Kasaragod Honoring Social Worker Madhavan Padi

അധ്യക്ഷനും പ്രഭാഷകരും

കാസർകോട് നഗരസഭാ വൈസ് ചെയർമാനും 'ഒരുവട്ടം കൂടി' കൂട്ടായ്മയുടെ സ്ഥാപകരിലൊരാളുമായ കെ.എം. ഹനീഫ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. സമീന്ദ്രൻ ടി.സി. അനുസ്മരണ പ്രഭാഷണം നടത്തി. 'ഒരുവട്ടം കൂടി' കോർഡിനേറ്റർ ബപ്പിടി മുഹമ്മദ് കുഞ്ഞി യോഗത്തിന് സ്വാഗതം പറഞ്ഞു

Release of Madhavan Padi memorial book 'Padi Oru Thooval Sparsham' in Kasaragod.

ഓർമപ്പുസ്തക പ്രകാശനം

മാധവൻ പാടിയെക്കുറിച്ചുള്ള ഓർമപ്പുസ്തകമായ 'പാടി ഒരു തൂവൽ സ്പർശം' ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു അബ്രഹാം പ്രകാശനം ചെയ്തു. ഒരു സാമൂഹിക പ്രവർത്തകൻ എങ്ങനെയായിരിക്കണമെന്ന് ജീവിതംകൊണ്ട് തെളിയിച്ച മാതൃകാപുരുഷനാണ് മാധവൻ പാടിയെന്ന് അദ്ദേഹം പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം കാസർകോട് ഏരിയ സെക്രട്ടറി ബി.കെ. സുകുമാരൻ പുസ്തകം ഏറ്റുവാങ്ങി. മാധ്യമപ്രവർത്തകൻ ടി.എ. ഷാഫി പുസ്തകം പരിചയപ്പെടുത്തി. പുസ്തക രചയിതാവ് എം.ഒ. രഘുനാഥൻ്റെ പ്രഭാഷണം സ്ക്രീനിൽ പ്രദർശിപ്പിച്ചു.

ചടങ്ങിൽ സംസാരിച്ചവർ

ഇബ്രാഹിം അംബിക്കാന, ശ്യാമള പുല്ലൂർ, ബി.എം. ഹാരിഫ്, പി.സി. ആസിഫ്, ജയന്തി ടീച്ചർ, രവി ബന്തടുക്ക, സണ്ണി ജോസഫ്, കാജാർ മുഹമ്മദ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. കാസർകോട് മർച്ചൻ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. ദിനേശ് നന്ദി രേഖപ്പെടുത്തി.

ഈ സാഹിത്യ-സാംസ്കാരിക വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം 

Article Summary: A memorial event for social worker Madhavan Padi and the release of his memorial book 'Padi Oru Thooval Sparsham' were organized by 'Oruvattam Koodi', the 1975-85 alumni association of Kasaragod Govt. College. Former MLA C.H. Kunhambu inaugurated the event, praising Padi's selfless service. 

#KasargodVartha #MadhavanPadi #OruvattamKoodi #KasaragodGovtCollege #MemorialMeet #KasaragodNews #CHKunhambu #SabuAbraham #BookRelease #AparnaNews

Post a Comment